SignIn
Kerala Kaumudi Online
Monday, 26 October 2020 7.38 AM IST

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ ഇന്റർപോൾ സഹായം തേടി പൊലീസ്; 16 ഗ്രൂപ്പുകൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിൽ

crime

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിലാകും. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിന് ഇന്റർപോൾ ഉൾപ്പെടെയുളള അന്തർദേശീയ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

പൊലീസ് നിലവിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു. നിലവിൽ 47 പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരായി 90 കേസുകളും ചുമത്തിയിട്ടുണ്ട്.

കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സാമൂഹികമാദ്ധ്യമങ്ങളിലെ 16 ഗ്രൂപ്പുകൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ എട്ട് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ്.

സംസ്ഥാനത്തുടനീളം ശനിയാഴ്ച 117 ഇടങ്ങളിലാണ് ഓപ്പറേഷൻ പീ-ഹണ്ട് റെയ്ഡ് നടന്നത്. ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്താണ്. 15 ആളുകളുടെ പേരിലാണ് കേസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നാല് പേർ വീതവും എറണാകുളത്ത് അഞ്ച് പേരുമാണ് അറസ്റ്റിലായത്.

കുട്ടികളുടെ നഗ്‌നദൃശ്യങ്ങൾ കാണുന്നവരും കൈവശം സൂക്ഷിച്ചവരും വിൽപ്പന നടത്തിയവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. അപ്‌ലോഡ്‌ ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായ യുവാവ് 500 രൂപയ്ക്കാണ് ദൃശ്യങ്ങൾ വിൽപ്പന നടത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME, CHILD VIDEOS, POLICE INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.