SignIn
Kerala Kaumudi Online
Saturday, 04 July 2020 9.28 PM IST

കൊവിഡ് കാലത്തു വായ്പയെടുത്തു കടക്കെണിയിൽ പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

loan

കൊവിഡ് കാലമായതിനാൽ ചെറുകിട വ്യാപാരികളും സാധാരണ തൊഴിലാളികളും നന്നേ ബുദ്ധിമുട്ടിയാണ് രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. കൊവി‌ഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം നിരവധി വ്യാപാരികളുടെ ജീവിതം അനിശ്ചിതത്വത്തിലായിരുന്നു. സാമ്പത്തിക ഭദ്രതയും ജീവിത സാഹചര്യവും മുൻനിർത്തി നിരവധി പേരാണ് കൃഷി ആവശ്യത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി വായ്പകളെ ആശ്രയിക്കുന്നത്. ചെറുകിടക്കാർക്കും, ബിസിനസ്സുകാർക്കും, കർഷകർക്കും വായ്പ നൽകുന്നതിന് ബാങ്കുകൾ മുൻഗണന നൽകുന്നു. അതിനാൽ നിസ്സാര കാര്യങ്ങൾക്ക് പോലും പലരും ബാങ്കിൽ നിന്നും വായ്പയെടുക്കുന്ന പ്രവണത വർ‌ദ്ധിച്ചുവരികയാണ്. എന്നാൽ വായ്പയുടെ ക‌ൃത്യമായ തിരിച്ചടവ് വായ്പയെടുത്ത ആളിന്റെ കടമയാണ്. ബിസിനസ്സാവശ്യങ്ങൾക്കായി വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.

  • സംരംഭത്തിനാവശ്യമുള്ള തുകയുടെ കൃത്യമായൊരു എസ്റ്റിമേറ്റ് തയ്യാറാക്കുക. എങ്ങനെയും വായ്പ ലഭിച്ചാൽ മതിയെന്ന ഉദ്ദേശ്യത്തോടെയാവരുത് വായ്പയ്ക്ക് അപേക്ഷിക്കുന്നത്.
  • വായ്പയെടുത്ത തുക അനാവശ്യമായി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കരുത്.
  • ആവശ്യമായ തുക മാത്രം വായ്പയെടുക്കുക. കൂടുതൽ എടുത്ത് മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചാൽ അത് തിരിച്ചടവിനെ ബാധിക്കും. മറിച്ചാണെങ്കിൽ ബാക്കി തുകയ്ക്ക് മറ്റു മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വരും.
  • കൃഷിവായ്പ, ഭവന വായ്പ, വാഹന‌വായ്പ തുടങ്ങി എല്ലാ വായ്പകളിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ തിരിച്ചടവിനുള്ള വഴിയും കണ്ടിരിക്കണം.
  • നിർഭാഗ്യവശാൽ ഏതെങ്കിലും കാരണത്താൽ വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ ബന്ധപ്പെട്ട ബാങ്കിനെ സമീപിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം.
  • ആർ ബി ഐയുടെ നിർദ്ദേശപ്രകാരം ഓരോ ബ്ളോക്ക് പഞ്ചായത്തുകളിലും സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ നിയന്ത്രണത്തിലുള്ള ഇവരുമായി ബന്ധപ്പെട്ടാൽ സാമ്പത്തിക സേവനങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ കഴിയും.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FINANCE, LOAN, LOCK DOWN, MONEY, BANKING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.