SignIn
Kerala Kaumudi Online
Friday, 14 August 2020 2.24 AM IST

കേരള സർവ​ക​ലാ​ശാല

university-of-kerala-logo

നാലാം സെമ​സ്റ്റർ ബിരു​ദാ​ന​ന്തര ബിരുദം, നാലാം സെമ​സ്റ്റർ ബിരുദം (സി.​ആർ - സി.​ബി.​സി.​എ​സ്.​എസ്, സി.​ബി.​സി.​എ​സ്.​എസ്), നാലാം സെമ​സ്റ്റർ സി.​എ​സ്.​എ​സ്, അഞ്ചാം സെമ​സ്റ്റർ എൽ എൽ.ബി പരീ​ക്ഷ​കൾക്ക് കേര​ള​ത്തിലെ എല്ലാ ജില്ല​ക​ളിലും പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾ സജ്ജീ​ക​രിച്ച് നട​ത്തുന്നതിനു​ളള സംവി​ധാനം പുനഃ​ക്ര​മീ​ക​രി​ച്ചു. നില​വി​ലു​ളള പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾക്കു പുറമേ ഗവ.​കോ​ളേ​ജ്, കാസർകോ​ട്, ഗവ.​കോ​ളേ​ജ്, കൽപ്പ​റ്റ, വയ​നാ​ട്, ഗവ.​കോ​ളേ​ജ്, മല​പ്പു​റം, ഗവ.വിക്‌ടോ​റിയ കോളേ​ജ്, പാല​ക്കാ​ട്, മഹാ​രാ​ജാസ് കോളേ​ജ്, എറ​ണാ​കുളം കേന്ദ്ര​ങ്ങ​ളിലും പരീക്ഷ നട​ത്തും. വിദ്യാർത്ഥി​കൾ തൊട്ട​ടു​ത്തു​ളള പരീക്ഷാ കേന്ദ്ര​ങ്ങ​ളിൽ പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപേ ഹാൾടിക്ക​റ്റു​മായി ഹാജ​രാ​കണം.


ടൈംടേ​ബിൾ
ജൂലായ് 1ന് ആരം​ഭി​ക്കുന്ന എം.കോം (റഗു​ലർ ആൻഡ് സപ്ലി​മെന്റ​റി) പരീ​ക്ഷ​ക​ളു​ടെയും എം.​എ​സ് സി ഹോം സയൻസ് (ഫാ​മിലി റിസോഴ്സ് മാനേ​ജ്‌മെന്റ്) (2018 സ്‌കീം) ന്റെയും പുനഃ​ക്ര​മീ​ക​രിച്ച ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.
ജൂലൈ 7 ന് ആരം​ഭി​ക്കുന്ന ബി.​എ​സ് സി (ആ​ന്വൽ സ്‌കീം) പാർട്ട് ഒന്ന്, രണ്ട് & മൂന്ന് സബ്സി​ഡി​യറി സ്റ്റാറ്റി​സ്റ്റിക്സ് ആൻഡ് അക്കൗ​ണ്ടിംഗ് (ഒ​ക്‌ടോ​ബർ 2019) പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.


പ്രോജക്ട്
വിദൂര വിദ്യാ​ഭ്യാസ കേന്ദ്രം നട​ത്തുന്ന ആറാം സെമ​സ്റ്റർ ബി.​എ​സ് സി മാത്ത​മാ​റ്റിക്സ്, കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.എ (2017 അഡ്മി​ഷ​ൻ) പരീ​ക്ഷ​കളുടെ പ്രോജക്ട് റിപ്പോർട്ട് ജൂലായ് 10 ന് മുമ്പായി വിദൂര വിദ്യാ​ഭ്യാസ കേന്ദ്ര​ത്തിൽ സമർപ്പി​ക്കണം.


പിഎ​ച്ച്.ഡി രജി​സ്‌ട്രേ​ഷൻ -
ഒഴി​വു​ളള വിഷ​യ​ങ്ങ​ളിൽ അപേക്ഷ ക്ഷണി​ക്കുന്നു

ജൂലായ് 2020 സെഷൻ പിഎച്ച്.ഡി രജി​സ്‌ട്രേ​ഷന് ഒഴി​വു​ക​ളു​ളള വിഷ​യ​ങ്ങ​ളിൽ ഓൺലൈൻ അപേ​ക്ഷ ക്ഷണി​ക്കു​ന്നു. ജൂലായ് 1 മുതൽ 15 വരെ www.research.keralauniversity.ac.in ൽ അപേ​ക്ഷ​കൾ സമർപ്പി​ക്കാം. യൂണി​വേ​ഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്‌മെന്റു​കൾ ഇല്ലാത്ത വിഷ​യ​ങ്ങ​ളിൽ അപേ​ക്ഷി​ച്ച​വർ ഓൺലൈൻ അപേ​ക്ഷ​യുടെ പകർപ്പും അനു​ബ​ന്ധ​രേ​ഖ​കളും ജൂലായ് 16 ന് 5 മണിക്ക് മുൻപായി സർവ​ക​ലാ​ശാല രജി​സ്ട്രാ​ർക്ക് സമർപ്പി​ക്കണം. അപേ​ക്ഷ​കർ ഫീസ് ഒടു​ക്കു​ന്ന​തിന് ഓൺലൈൻ സംവി​ധാനം പര​മാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്തണം. (https://pay.keralauniversity.ac.in)

പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾ
ജൂലായ് 7 ന് ആരം​ഭി​ക്കുന്ന ബി.​എ​സ് സി (ആ​ന്വൽ സ്‌കീം) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സ്റ്റാറ്റി​സ്റ്റിക്സ് ആൻഡ് അക്കൗ​ണ്ടിംഗ് പരീ​ക്ഷയ്ക്ക് എസ്.​ഡി.ഇ കാര്യ​വ​ട്ടം, ടി.​കെ.​എം. കോളേ​ജ്, കൊല്ലം, എസ്.ഡി കോളേ​ജ്, ആല​പ്പുഴ എന്നി​വി​ട​ങ്ങൾ മാത്ര​മാ​യി​രിക്കും പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങൾ
യൂണി​വേ​ഴ്സിറ്റി കോളേ​ജ്, തിരു​വ​ന​ന്ത​പു​രം, ഗവ.​സം​സ്‌കൃത കോളേ​ജ്,ഗവ.​കോ​ളേ​ജ്, നെടു​മ​ങ്ങാ​ട്, ക്രിസ്റ്റ്യൻ കോളേ​ജ്, കാട്ടാ​ക്ക​ട, എം.ജി കോളേ​ജ്, തിരു​വ​ന​ന്ത​പു​രം, ഗവ.​ആർട്സ് കോളേ​ജ്, തിരു​വ​ന​ന്ത​പു​രം, ഗവ.​വി​മൻസ് കോളേ​ജ്, വഴു​തക്കാ​ട്, ഗവ.​കോ​ളേ​ജ്, ആറ്റി​ങ്ങൽ, വി.ടി.​എം.​എൻ.​എ​സ്.​എസ് കോളേ​ജ്, ധനു​വ​ച്ച​പുരം എന്നി​വി​ട​ങ്ങൾ പരീ​ക്ഷാ​കേ​ന്ദ്ര​മായി തിര​ഞ്ഞെ​ടു​ത്ത​വർ എസ്.​ഡി.ഇ കാര്യ​വ​ട്ടത്തു നിന്നു ഹാൾടി​ക്കറ്റ് വാങ്ങി അവി​ടെ​ത്തന്നെ പരീക്ഷയെഴു​ത​ണം.
ഗവ.​കോ​ളേജ്, ചവ​റ, എസ്.​എൻ.​കോ​ളേ​ജ്, കൊല്ലം, സെന്റ്.​സ്റ്റീ​ഫൻസ് കോളേ​ജ്, പത്ത​നാ​പു​രം, എം.​എ​സ്.എം കോളേ​ജ്, കായം​കുളം എന്നിവി​ട​ങ്ങൾ പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ ടി.​കെ.​എം. കോളേ​ജ്, കൊല്ലത്തു നിന്നും ഹാൾടി​ക്കറ്റ് വാങ്ങി അവി​ടെ​ത്തന്നെ പരീക്ഷയെഴു​തണം.
സെന്റ്.​മൈ​ക്കിൾസ് കോളേ​ജ്, ചേർത്തല പരീ​ക്ഷാ​കേ​ന്ദ്ര​മായി അപേ​ക്ഷി​ച്ച​വർ എസ്.ഡി കോളേ​ജ്, ആല​പ്പുഴ നിന്നും ഹാൾടി​ക്കറ്റ് വാങ്ങി അവി​ടെ​ത്തന്നെ പരീക്ഷയെഴു​തണം.

പരീ​ക്ഷാ​ഫലം
ഏക​വൽസര എൽ എൽ.എം (2018​-2019) സി.​എ​സ്.​എ​സ് പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.
എം.കോം 2017​-2019 ബാച്ച് (സി.​എ​സ്.​എ​സ്) പുതു​ക്കിയ പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.