SignIn
Kerala Kaumudi Online
Saturday, 04 July 2020 9.06 PM IST

അത് വലിയൊരു അംഗീകാരമായിരുന്നു ; രവിവർമ്മ ക്ലാസിക്ക് ഫോട്ടോഷൂട്ടിനെക്കുറിച്ച് നദിയ മൊയ്തു

nadiya

രാജാ രവിവർമ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന താരങ്ങളുടെ ഫോട്ടോ ഷൂട്ട് കുറച്ചുമാസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയകളിലെല്ലാം വൈറലായിരുന്നു. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടിയായിരുന്നു രാജാ രവിവർമ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്. നടിമാരായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരായിരുന്നു പെയിന്റിംഗുകളിലെ മോഡലുകളെ അനുസ്മരിപ്പിക്കും വിധം വീണ്ടും അവതരിച്ചത്.

രവിവർമ്മ ചിത്രങ്ങളിലെ മോഡലുകൾ ധരിച്ചതിന് സമാനമായ ആടയാഭരണങ്ങളും മറ്റും അണിഞ്ഞ് അതേ ശൈലിയിലും സൗന്ദര്യത്തിലുമായിരുന്നു താരങ്ങളുടെയും ഫോട്ടോഷൂട്ട്. ഇപ്പോൾ അന്നത്തെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ച്‌, അതിനെപ്പറ്റി സംസാരിക്കുകയാണ് നദിയാ മൊയ്തു.

'നാം ഫൗണ്ടേഷൻ പുനർ നിർമിച്ച രവിവർമ്മാ ക്ലാസിക്ക് ഫോട്ടോഷൂട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത്, ഒരു അംഗീകാരം തന്നെയാണ്. ശ്രീ രാജാ രവിവർമ്മയുടെ കാലാതീതമായ ഈ കലാസൃഷ്ടി, ശുദ്ധമായ ഇന്ത്യൻ സംവേദനക്ഷമതയിൽ അടിയുറപ്പിച്ച്‌ യൂറോപ്യൻ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഒന്നായിരുന്നു. അതിലൂടെ പുരാണങ്ങളുടെ വിശിഷ്ടമായ പ്രാതിനിധ്യമാണ് അദ്ദേഹം വരച്ചിട്ടത്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെ പെയിന്റിംഗ് ആത്മാർത്ഥമായിത്തന്നെ പ്രതിഫലിപ്പിക്കുന്നുണ്ട്. സുഹാസിനി മണിരത്‌നത്തിന്റെ ആശയവും, വെങ്കെട് രാമന്റെ ഫോട്ടോഗ്രഫിയും, പത്മജ വെങ്കട്‌റാമിന്റെ ഡിസൈനും എല്ലാവരുംതന്നെ നല്ല റിസൾട്ടിനായി പ്രവർത്തിച്ചു.' എന്നാണ് നദിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

pic

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NADIYA MOIDU, RAVIVARMA CLASSIC PHOTOSHOOT
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.