SignIn
Kerala Kaumudi Online
Monday, 26 October 2020 7.39 AM IST

"മീൻകച്ചവടം ചെയ്യുന്ന നടനും പ്രധാനമന്ത്രിയെ ആക്ഷേപിച്ച നടനും ചോദ്യം ചെയ്യപ്പെടാൻ പോകുന്നു,​ ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്‌സ്‌പോസ് ചെയ്യപ്പെടുകയാണ്": സന്ദീപ് വാര്യർ

sandeep-varier

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തിയിരുന്നു. കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജന്റെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. നടന്‍ ധര്‍മ്മജനുമായി പ്രതികൾ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ.

"ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്സ്പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുന്നു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പിണറായി വിജയൻ അടയിരിക്കുന്നത് അവസാനിപ്പിക്കണം. -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു".

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഷംന കാസിം ബ്ലാക്ക്മെയിൽ കേസും അതിനെ തുടർന്ന് സ്വർണ്ണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ്. മീൻ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്നു.

ചിലരെ നിലവിൽ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു. ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്സ്പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുന്നു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പിണറായി വിജയൻ അടയിരിക്കുന്നത് അവസാനിപ്പിക്കണം. മലയാളസിനിമയിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കാനുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. അത് നടപ്പാക്കണം. ആറുമാസം മുമ്പ് കിട്ടിയ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഷംന കാസിം ഉൾപ്പെടെയുള്ള പെൺകുട്ടികൾക്ക് പരാതിയുമായി വരേണ്ട സാഹചര്യം ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHAMNA KASIM, CASE, SANDEEP VARIER, FACEBOOK POST, DHARMAJAN BOLGATTY, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.