SignIn
Kerala Kaumudi Online
Saturday, 08 August 2020 8.01 AM IST

കാനത്തിന് മറുപടി പറയേണ്ട സമയമായിട്ടില്ല, മുന്നണി ബന്ധം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ

roshy-agustine

കോട്ടയം: യു.ഡി.എഫിൽ നിന്ന് പുറത്തായെന്ന് കരുതി മുന്നണി ബന്ധം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ആരെയും സമീപിച്ചിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് നേതാവ് റോഷി അഗസ്റ്റിൻ എം.എൽ.എ. കാനം രാജേന്ദ്രന് മറുപടി പറയേണ്ട സമയം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ടുവരുന്നവർക്കുള്ള വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്‌താവനയ്ക്ക് മറുപടി പറയുകയായിരുന്നു റോഷി അഗസ്റ്റിൻ.

കേരളാ കോൺഗ്രസ് പാർട്ടിക്ക് ഉള്ള നിലപാട് കെ.എം മാണി പഠിപ്പിച്ച രാഷ്ട്രീയമാണ്. നിലവിൽ സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ആലോചിക്കുന്നത്. യു.ഡി.എഫിൽ നിന്ന് പുറത്ത് പോയതല്ല, പുറത്താക്കിയതാണ്. ഈ ഘട്ടത്തിൽ ആരേയും പിണക്കാൻ ഇല്ലെന്നും റോഷി അഗസ്‌റ്റിൻ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ROSHY AGUSTINE, KANAM RAJENDRAN, KERALA CONGRESS, UDF
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.