SignIn
Kerala Kaumudi Online
Tuesday, 27 October 2020 6.40 PM IST

ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഇനി ഓൺലൈൻ വഴിജൂലായ് ഒന്നു മുതൽ ടെസ്റ്റ് പുനരാരംഭിക്കും

licence

തിരുവനന്തപുരം: കൊവിഡ്19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജൂലായ് ഒന്നു മുതൽ ഓൺലൈനായി നടത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കൊവിഡ് രോഗ വ്യാപനം ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകർ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ടെസ്റ്റ് ഓൺലൈനാക്കുന്നത്.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്ന് തന്നെ കമ്പ്യുട്ടറോ മൊബൈൽഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി തന്നെ ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ വരുത്തുന്നതാണ്. ഇപ്രകാരം എടുത്ത ലേണേഴ്‌സ് ലൈസൻസ് ആറ് മാസം തികയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും.


മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യബാങ്കിൽ നിന്നും നിശ്ചിത എണ്ണം ചോദ്യങ്ങൾക്ക് ശരിയുത്തരം രേഖപ്പെടുത്തുമ്പോൾ ടെസ്റ്റിൽ വിജയിക്കുന്നതാണ്. ഒരു ദിവസം ടെസ്റ്റിൽ പങ്കെടുക്കാവുന്ന അപേക്ഷകരുടെ എണ്ണം ടെസ്റ്റിന്റെ സമയം എന്നിവ മോട്ടോർ വാഹന വകുപ്പ് അറിയിക്കും.


മോട്ടോർ വാഹന നിയമങ്ങളും റോഡ് നിയമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും ഇത് സ്വയംരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ രക്ഷയ്ക്കും ആവശ്യമാണെന്ന അവബോധം ബന്ധപ്പെട്ടവരിൽ ഉണ്ടാകണമെന്നും ടെസ്റ്റ് പാസ്സാകാൻ മാത്രം ഉള്ളതല്ല എന്നും മന്ത്രി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LICENSE, ONLINE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.