SignIn
Kerala Kaumudi Online
Tuesday, 27 October 2020 6.00 PM IST

അമീർഖാൻെറ സ്റ്റാഫുകൾക്ക് കൊവിഡ്, അമ്മയ്ക്ക് പരിശോധന, പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ

aamir

മുംബയ്: ബോളിവുഡ് നടൻ ആമിർഖാന്റെ സ്റ്റാഫ് അംഗങ്ങളിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെയും കുടുംബത്തിന്റെയും പരിശോധന ഫലം നെഗറ്റീവാണെന്നും അമ്മയെ കൊവിഡ് പരിശോധന നടത്താൻ കൊണ്ടുപോകുകയാണെന്നും അവർക്കായി പ്രാർത്ഥിക്കണമെന്നും തന്റെ ആരാധകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. അമീർഖാൻ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

അമീർഖാന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

നമസ്‌കാരം, എന്റെ ജീവനക്കാരിൽ കുറച്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വളരെ പെട്ടെന്ന് തന്നെ അവരെ ക്വാറന്റൈൻ ചെയ്യുകയും ബി.എം.സി അധികൃതർ ദ്രുതനടപടികൾ സ്വീകരിച്ച് ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അവരുടെ കാര്യങ്ങൾക്ക് മതിയായ ശ്രദ്ധ കൊടുത്തതിനും, ഈ സൊസൈറ്റി അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചതിനും ബി.എം.സി ജീവനക്കാരോട് ഞാൻ നന്ദി അറിയിക്കുകയാണ്.

ഇവിടെ ബാക്കിയുള്ളവരുടെയെല്ലാം പരിശോധനഫലം നെഗറ്റീവാണ്. ഇപ്പോൾ എന്റെ അമ്മയെ പരിശോധനയ്ക്കായി കൊണ്ടു പോവുകയാണ്. കൂട്ടത്തിൽ അമ്മയുടെ പരിശോധനമാത്രമാണ് ഇനി ബാക്കിയുള്ളത്. അതും നെഗറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണം..ഞങ്ങളെ സഹായിക്കാൻ സമയോചിതമായി ഇടപ്പെട്ട ബി.എം.സി അധികൃതരോടുള്ള നന്ദി ഒരിക്കൽ കൂടി അറിയിക്കുകയാണ്.. പിന്നെ പരിശോധന നടപടികളിൽ അവർ കാണിച്ച കരുതലിനും ശ്രദ്ധയ്ക്കും കോകിലബെൻ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും നന്ദി.

A post shared by Aamir Khan (@_aamirkhan) on

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AMIR KHAN, COVID 19
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.