SignIn
Kerala Kaumudi Online
Saturday, 04 July 2020 9.31 PM IST

പ്രളയത്തിനും മഴക്കെടുതിക്കും മുന്നിൽ തോറ്റുകൊടുക്കില്ല, ഇരുനില വീടിനെ നാലടിയോളം ഉയരത്തിൽ ജാക്കിവച്ച് ഉയർത്തി ഒരു കുടുംബം

നെടുമങ്ങാട് പറണ്ടോട് തെക്കുംകരയിൽ വിനോദിന്റെ വീടിനൊരു പ്രത്യകതയുണ്ട്. ഈ വീട് ജാക്കി ഉപയോഗിച്ച് നാലടിയാണ് പൊക്കിയിരിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് വീട്ടിൽ വെള്ളം കയറി നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. പാമ്പുകളുടെ ഭീഷണിയും വർദ്ധിച്ചിരുന്നു. ഇതിനൊരു പ്രതിവിധി തേടി നടന്ന വിനോദ് ഒടുവിൽ എത്തിപ്പെട്ടത് കോഴിക്കോട്ടെ ഭൂമി എന്നൊരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ. അവരാണ് വീടിനെ മഴക്കെടുതിയിൽ നിന്നും രക്ഷിക്കാൻ ജാക്കി ഉപയോഗിച്ച് പൊക്കാം എന്ന ആശയം മുന്നോട്ടു വച്ചത്.

my-hoime

ഇരു നിലകളുള്ള 1100 സ്ക്വയർഫീറ്ര് വീടാണ് നാലടിയോളം ഉയരത്തിൽ ജാക്കി ഉപയോഗിച്ച് പൊക്കുന്നത്. ബേസ്മെന്റിന് സമീപത്തുള്ള ചുമർ അറുത്തുമാറ്റി തുടർന്ന് ജാക്കി ഉപയോഗിച്ച് നാല് ഭാഗവും ഒരുപോലെ ഉയർത്തും. ഓരോ അടി പൊക്കത്തിനും അനുസരിച്ച് കല്ല് കെട്ടും. ഇങ്ങനെ പടി പടിയായാണ് വീട് ഉയർത്തുന്നത്. വീടിന്റെ പണി തീരുന്നത് വരെ തൽക്കാലത്തേയ്ക്ക് മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ് വിനോദും കുടുംബവും. ഒരു മാസത്തിനുള്ളിൽ വീടിന്റെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. പ്രളയവും മഴക്കെടുതിയും നമ്മൾ അതിജീവിക്കും എന്നതിന്റെ നേർസാക്ഷ്യമാണ് നെടുമങ്ങാടിലെ ഈ വീട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും,​ പ്രളയക്കെടുതി ഭീഷണിയുള്ള സ്ഥലങ്ങളിലും വീട് നിർമ്മാണത്തിന് ഈ മാർഗം പരീക്ഷിക്കാവുന്നതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MY HOME, KERALA FLOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.