SignIn
Kerala Kaumudi Online
Thursday, 06 August 2020 1.19 PM IST

ആശ്വാസവുമായി യു.എ.ഇ,​ ആശങ്കയായി സൗദി

vi

അബുദാബി: കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള വ്യാപക പരിശോധനകൾ യു.എ.ഇയിൽ ഫലം കണ്ടുതുടങ്ങിയതായി റിപ്പോർട്ട്. അടുത്ത ദിവസങ്ങളിലായി രോഗികളുടെ എണ്ണവും മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശോധനകൾ കാരണം രോഗലക്ഷണമുള്ളവരെ പെട്ടെന്ന് കണ്ടെത്താനും അവരെ ഐസലേറ്റ് ചെയ്യാനും കഴിയുന്നതാണ് കാരണം. അതേസമയം,​ സൗദി അറേബ്യയിലും കുവൈറ്റിലും ദിവസവും നിരവധിപ്പേർ മരണപ്പെടുന്നുണ്ട്. 1,90,823 പേർക്കാണ് സൗദിയിൽ ഇതുവരെ രോഗം ബാധിച്ചത്. 1649 പേർ മരണപ്പെട്ടു. ഖത്തറിൽ രോഗികൾ 96,088 ഉം മരണസംഖ്യ 113ഉം ആണ്.

ആരാധാനാലയങ്ങൾ തുറന്നു

107 ദിവസത്തിന് ശേഷം യു.എ.ഇയിൽ ആരാധനാലയങ്ങൾ തുറന്നു. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളികൾ അടക്കമുള്ള ആരാധാനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി 30 ശതമാനം പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. അതേസമയം,​ പ്രായമായവർക്കും, കുട്ടികൾക്കും, ഗുരുതര രോഗമുള്ളവർക്കും സുരക്ഷ മുൻനിറുത്തി ആരാധനാലയങ്ങളിൽ പ്രവേശനമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.