SignIn
Kerala Kaumudi Online
Thursday, 13 August 2020 6.12 AM IST

16 പേർക്ക് കൂടി കൊവിഡ്, 16 പേർ രോഗമുക്തരായി

തൃശൂർ: ജില്ലയിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആറുപേർ രോഗമുക്തരായി. തൃശൂർ സ്വദേശികളായ രണ്ട് പേർ രോഗം ബാധിച്ച് എറണാകുളം ജില്ലയിൽ ആശുപത്രിയിലാണ്. വിദേശത്ത് നിന്നെത്തിയ എട്ടു പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേരും സമ്പർക്കം വഴി മൂന്നു പേരുമാണ് രോഗബാധിതരായത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 419 ആയി. രോഗം സ്ഥിരീകരിച്ച 164 പേർ ജില്ലയിലെ ആശുപത്രികളിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ ഏഴ് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നത് ജില്ലയിലാകെ 19322 പേരാണ്.

കൊവിഡ് സ്ഥിരീകരിച്ചത്

ജൂൺ 28ന് ഒമാനിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ ആറ് വയസ്സുള്ള ആൺകുട്ടി, ജൂൺ 18ന് ഖത്തറിൽ നിന്നുവന്ന തൃക്കൂർ സ്വദേശി (33, പുരുഷൻ), ജൂൺ 25 ന് ദുബായിൽ നിന്നുവന്ന വേളൂക്കര സ്വദേശി (45, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന കോലഴി സ്വദേശി (35, പുരുഷൻ), ജൂൺ 26ന് ഖത്തറിൽ നിന്ന് വന്ന മതിലകം സ്വദേശി (56, പുരുഷൻ), ജൂൺ 19ന് കുവൈറ്റിൽ നിന്നുവന്ന പോർക്കുളം സ്വദേശി (58, പുരുഷൻ), ജൂൺ 16 ന് മാൾഡോവയിൽ നിന്നുവന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 23ന് അജ്മാനിൽ നിന്നുവന്ന കണ്ടശ്ശാംകടവ് സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് വെല്ലൂരിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ചെന്നൈയിൽ നിന്ന് ജൂൺ 24ന് വന്ന പടിയൂർ സ്വദേശി (52, സ്ത്രീ), ജൂൺ 25ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂൺ 24ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെൽവേലിയിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ), ജൂൺ 19 ന് യു.എ.ഇ.യിൽ നിന്ന് വന്ന വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ (56, പുരുഷൻ), (23, സ്ത്രീ), ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുള്ള നെൻമണിക്കര സ്വദേശി (37, സ്ത്രീ) എന്നിവർക്കാണ് രോഗബാധയുണ്ടായത്.

ഇന്നലെ ജില്ലയിൽ

ആശുപത്രിയിൽ പ്രവേശിപ്പിച്ചത്- 10

ആശുപത്രി വിട്ടത്- 23

പുതുതായി നിരീക്ഷണത്തിൽ- 1031

നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്- 1073

പരിശോധനാഫലം വന്നത്- 9617

പരിശോധനയ്ക്ക് അയച്ചത്- 3661

കൺട്രോൾ സെല്ലിൽ ലഭിച്ച കാളുകൾ- 382

കൗൺസലിംഗ് നൽകിയത്- 187

സ്ക്രീനിംഗ് നടത്തിയത്-464

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.