SignIn
Kerala Kaumudi Online
Tuesday, 11 August 2020 10.19 PM IST

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എന്ന് ജോസ് കെ മാണി

kaumudy-news-headlines

1. കേരള കോണ്‍ഗ്രസ് വിഷയം പരാമര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷണന്റെ ലേഖനത്തിന് പിന്നാലെ പ്രതികരിച്ച് ജോസ് കെ മാണി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എന്ന് ജോസ് കെ മാണി. ഇടതു നേതാക്കുളുടെ പ്രശംസയില്‍ സംതൃപ്തി ഉണ്ട്. നിലവില്‍ ഒരു കക്ഷിയും ആയും ചര്‍ച്ച നടത്തിയിട്ടില്ല എന്നും ജോസ് കെ മാണി. യു.ഡി.എഫ് ദുര്‍ബലം ആകുന്നതിന്റെ ലക്ഷണം ആണ് ജോസ് പക്ഷത്തെ പുറത്താക്കിയത് എന്ന് ആയിരുന്നു കോടിയേരിയുടെ ലേഖന പരാമര്‍ശം. എല്‍.ഡി.എഫില്‍ ഐക്യത്തോടെ തീരുമാനം ഉണ്ടാകും എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി. കോടിയേരി പറഞ്ഞത് രാഷ്ട്രീയ യാഥാര്‍ത്ഥ്യം എന്ന് ആയിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞത്. ജോസ് കെ മാണി രാഷ്ട്രീയ സ്വാധീനമുള്ള നേതാവ് എന്നും അദ്ദേഹം പറഞ്ഞു.


2. അതേസമയം, യു.ഡി എഫ് നിര്‍ദ്ദേശങ്ങളും ധാരണയും പാലിക്കാത്ത ജോസ് കെ മാണിക്ക് മുന്നണിയില്‍ തുടരാന്‍ ഒരു തരത്തിലും അര്‍ഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പി.ജെ ജോസഫ്. യു.ഡി.എഫ് പുറത്താക്കി എന്ന വാക്ക് ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ല. മുന്നണി ധാരണ പാലിക്കാത്ത ജോസ് കെ മാണിക്ക് തുടരാന്‍ അര്‍ഹതയില്ല എന്നാണ് പറയേണ്ടത് എന്ന് പി.ജെ ജോസഫ് പറഞ്ഞു. വേറെ ചില ധാരണങ്ങള്‍ക്ക് വേണ്ടി സ്വയം ഒഴിഞ്ഞ് പോയതാണ്. നിഗൂഢ ലക്ഷ്യത്തോടെ ആണ് ജോസ് പുറത്ത് പോയത് അത് എല്‍.ഡ് എഫിലേക്കാണോ, എന്‍.ഡി എയ്ക്ക് ഒപ്പം ആണോ എന്ന് ആര്‍ക്കറിയാം എന്നും പി.ജെ ജോസഫ് പറഞ്ഞു
3. നല്ല കുട്ടി ആയി ധാരണ പാലിച്ച് വേണം എങ്കില്‍ യു.ഡി.എഫിലേക്ക് തിരിച്ച് എത്താന്‍ ഇപ്പോഴും അവസരം ഉണ്ട്. എന്നാല്‍ രാജി വയ്ക്കുകയും ഇല്ല ചര്‍ച്ചക്കും ഇല്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയില്‍ എല്ലാം വ്യക്തം ആക്കണം എന്നും പി.ജെ ജോസഫ് പറഞ്ഞു. എല്‍.ഡി.എഫ് എത്ര സീറ്റ് നല്‍കിയാലും ജോസ് വിഭാഗം വിജയിക്കില്ല. തന്ത്രപരമായ ഇടവേള ആണ് ഇപ്പോഴുള്ളത്. ഇതിനിടയില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്ത് വരും. കോട്ടയത്തും നിന്നും പത്തനംതിട്ടയില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ പുറത്ത് വരും എന്നും അവര്‍ തന്നെ പ്രഖ്യാപിക്കട്ടെ എന്നും പി.ജെ ജോസഫ് പറഞ്ഞു.
5. കൊച്ചി ബ്ലാക് മെയിലിംഗ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. സ്വര്‍ണ്ണ ആഭരണങ്ങള്‍ പണയപ്പെടുത്തി എറണാകുളം സ്വദേശി ഷമീലാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാ സഹോദരന്‍ ആണ് ഇയാള്‍. ഇയാള്‍ പണയം വച്ച ഒന്‍പത് പവന്‍ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. യുവതികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണമാണ് പണയം വച്ചത്. ഷമീലിനെ ചതിച്ചത് ആണെന്ന് കേസിലെ മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ. കളവ് സ്വര്‍ണ്ണം ആണെന്ന് പറയാതെ പണയം വക്കാന്‍ ഏല്‍പ്പിച്ചു എന്നാണ് ഇവരുടെ ആരോപണം. റഫീഖ് തന്നെയും വഞ്ചിച്ചെന്നും ഭാര്യ പറഞ്ഞു. ഇവര്‍ റഫീഖിനെതിരെ നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഷംന കാസിമുമായുള്ള ഫോണ്‍ വിളിയുടെ പേരില്‍ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്നും യുവതികളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊണ്ട് റഫീഖ് ആഡംബര ജീവിതം നയിചെന്നും ഭാര്യ വെളിപ്പെടുത്തി
6. തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്താന്‍ കുളത്ത് അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ്. ഇന്ന് രാവിലെ രണ്ട് പൊലീസുകാര്‍ കൂടി കേസില്‍ അറസ്റ്റിലായി. എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുത്തുരാജ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. ഇതോടെ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ബുധനാഴ്ച രാത്രയില്‍ സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേശ്, ഹെഡ് കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവരെ സി.ബി- സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. രഘു ഗണേശിന്റെ അറസ്റ്റ് വാര്‍ത്ത സാത്താന്‍കുളം നിവാസികള്‍ പടക്കം പൊട്ടിച്ച് ആഘോഷമാക്കി.
7. ലോക്ക്ഡൗണ്‍ ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ക്രൈംബ്രാഞ്ച് സി.ഐ.ഡി അന്വേഷണം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി ഏറ്റെടുത്തത്. തിരുനല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍ കുമാറിനാണ് അന്വേഷണ ചുമതല. കേസിലെ പ്രാഥമിക രേഖകള്‍ അന്വേഷണ സംഘം ഏറ്റു വാങ്ങി. പീഡനം നടന്ന സ്റ്റേഷനില്‍ പരിശോധന നടത്തുകയും ചെയ്തു.
8. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് ഇരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ട് ഇരിക്കുന്നത്.
9. വ്ളാഡിമര്‍ പുഡിന് 2036 വരെ പ്രസിഡന്റായി തുടരാന്‍ അനുമതി. നിയമ ഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഏഴ് ദിവസമാണ് ഭരണഘടനാ ഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ് നീണ്ടത്. 60 ശതമാനം പേരാണ് വോട്ട് ചെയ്തത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.67 വയസുകാരനായ പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണ് ഉള്ളത്. 2000 മുതല്‍ റഷ്യയില്‍ അധികാര നേതൃത്വത്തില്‍ ഉണ്ട്. 2000 മുതല്‍ 2006 വരെ പ്രസിഡന്റായിരുന്ന പുടിന്‍ 2006ല്‍ ദിമിത്രി മെദ്‌മെദേവിനെ പ്രസിഡന്റാക്കി പ്രധാനമന്ത്രിയായി മാറി. 2012ല്‍ വീണ്ടും പ്രസിഡന്റായി. 2018ലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ ഭേദഗതി റഷ്യന്‍ പാര്‍ലമെന്റ് നേരത്തെ പാസാക്കിയിരുന്നു. അതേസമയം ജനപിന്തുണ ഇതിന് ആവശ്യമാണെന്ന് പുടിന്‍ പറഞ്ഞിരുന്നു. ഇതിനാലാണ് ഹിത പരിശോധന നടത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, CONGRESS, KPCC
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.