SignIn
Kerala Kaumudi Online
Friday, 14 August 2020 10.23 AM IST

യുനാനിയെ ജനകീയമാക്കി കോഴിക്കോടിന്റെ സ്വന്തം ഡോക്ടർ

news
ഡോ​.​ ​കെ.​ടി.​ ​അ​ജ്മ​ൽ

ലോ​ക​ത്തെ​ല്ലാം​ ​വേ​രു​ക​ളു​ണ്ടെ​ങ്കി​ലും​ ​മ​ല​യാ​ളി​ക​ൾ​ ​അ​ധി​കം​ ​തി​രി​ച്ച​റി​യാ​ത്ത​ ​ചി​കി​ത്സാരീതിയാണ് യു​നാ​നി.​ ​'​സ​മു​ദാ​യ​ ​മ​ന്ത്ര​വാ​ദം​"​ ​എ​ന്ന​ ​മേ​ല​ങ്കി​യാ​ണ് ​യു​നാ​നി​യെ​ ​ആ​ളു​ക​ളി​ൽ​ ​നി​ന്ന് ​അ​ക​റ്റി​യ​ത്.​ ​എ​ന്നാ​ൽ​ ​പു​തി​യ​ ​കാ​ല​ത്ത് ​യു​നാ​നി​ ​വീ​ണ്ടും​ ​ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.​ ​ശ​രീ​ര​ത്തെ​ ​യു​ദ്ധ​ക്ക​ള​മാ​യി​ ​കാ​ണു​ന്ന​ ​ആ​ധു​നി​ക​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് ​മു​ന്നി​ൽ​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ​യു​നാ​നി.​ ​പ​ഴ​യ​-​പു​തി​യ​ ​കാ​ല​ങ്ങ​ളെ​ ​സ​സൂ​ക്ഷ്മം​ ​നി​രീ​ക്ഷി​ക്കു​ക​യാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​പ്ര​സി​ദ്ധ​നാ​യ​ ​യു​നാ​നി​ ​ഡോ​ക്ട​റാ​യ​ ​കെ.​ടി.​ ​അ​ജ്മ​ൽ.​ ​മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ​ ​യു​നാ​നി​യെ​ ​ജ​ന​കീ​യ​മാ​ക്കാ​നു​ള്ള​ ​ഡോ.​ ​അ​ജ്മ​ലി​ന്റെ​ ​പ​രി​ശ്ര​മ​ത്തി​ന് ​മൂ​ന്ന് ​പ​തി​റ്റാ​ണ്ട​ത്തെ​ ​അ​ദ്ധ്വാ​ന​മു​ണ്ട്.
ക​ല്ലാ​യി​ ​റോ​ഡി​ലെ​ ​കാ​ലി​ക്ക​റ്റ് ​യു​നാ​നി​ ​ഹോ​സ്പി​റ്റ​ൽ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​ർ​ ​ന​ട​ത്തു​മ്പോ​ഴും​ ​ഡോ.​ ​അ​ജ്മ​ലി​നെ​ ​തേ​ടി​യെ​ത്തു​ന്ന​വ​ർ​ ​ഏ​റെ​യും​ ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​നി​ന്നാ​ണ്.​ ​ബി​ഹാ​റ​ട​ക്ക​മു​ള്ള​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​സ​ർ​വീ​സി​ലു​ള്ള​ ​മു​ഴു​വ​ൻ​ ​യു​നാ​നി​ ​ഡോ​ക്ട​ർ​മാ​ർ​ക്കും​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​ത് .​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​ക​ണ്ട​ ​ചി​ല​ ​ര​ഹ​സ്യ​ ​രോ​ഗ​ങ്ങ​ളു​ടെ​ ​ചി​കി​ത്സ​ ​മാ​ത്ര​മാ​ണ് ​യു​നാ​നി​യെ​ന്ന് ​തെ​റ്റി​ദ്ധ​രി​ച്ച​താ​ണ് ​നൂ​റ്റാ​ണ്ടു​ക​ൾ​ ​പ​ഴ​ക്ക​മു​ള്ള​ ​ഈ​ ​സ​മ്പ്ര​ദാ​യം​ ​മ​ല​യാ​ളി​ക​ൾ​ ​മ​ന​സി​ലാ​ക്കാ​തെ​ ​പോ​കാ​ൻ​ ​കാ​ര​ണ​മാ​യ​തെ​ന്ന് ​ഡോ.​ ​അ​ജ്മ​ൽ​ ​പ​റ​യു​ന്നു.​ ​യ​വ​ന​ ​സം​സ്കാ​ര​ത്തി​ന്റെ​ ​സം​ഭാ​വ​ന​യാ​ണ് ​യു​നാ​നി​ ​ചി​കി​ത്സ.​ ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​യു​നാ​നി​ ​ചി​കി​ത്സ​യി​ൽ​ ​ബി​രു​ദം​ ​നേ​ടി​ ​ ​ഡോ.​ ​അ​ജ്മ​ൽ​ 1994​ൽ​ ​കാ​സ​ർ​കോ​ട് ​മൊ​ഗ്രാ​ലി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​പ്ര​വേ​ശി​ച്ച​ത്.​ ​ചു​രു​ങ്ങി​യ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക​കം​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ചശേഷം കോഴിക്കോടിന്റെ ഹൃദയ ഭാഗത്ത് കല്ലായ് പാലത്തിന് സമീപം ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ.എസ്.ഒ അംഗീകാരം നേടിയ കാലികറ്റ് യു​നാ​നി​ ​ഹോ​സ്പി​റ്റ​ൽ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​ർ​ ​ എന്ന സ്ഥാപനം തുടങ്ങുകയും ഇവിടെ ചികിത്സ ആരഭിക്കുകയും ചെയ്തു. ​ഇ​തി​നി​ടെ​ ​പൂ​നെ​യി​ലെ​ ​നാ​സി​ക് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്ന് ​എം.​ഡി​യും​ ​നേ​ടി.​ ​ഏ​റെ​ ​വെ​ല്ലു​വി​ളി​യു​മാ​യാ​ണ് ​യു​നാ​നി​ ​എ​ന്ന​ ​ശാ​ഖ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​യു​നാ​നി​ ​ചി​കി​ത്സ​യോ​ടു​ള്ള​ ​അ​ട​ങ്ങാ​ത്ത​ ​കൗ​തു​ക​വും​ ​പ​ഠ​ന​വും​ ​പ​രി​ശ്ര​മ​വും​ ​തു​ട​ർ​ന്നു.​ ​ഇ​ന്ന് ​ഡോ.​ ​അ​ജ്മ​ലി​ന്റെ​ ​അ​പ്പോ​യി​ൻ​മെ​ന്റ് ​ല​ഭി​ക്കാ​ൻ​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പേ​ ​ശ്ര​മി​ക്ക​ണം.​ ​മ​റ്റ് ​ചി​കി​ത്സാ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​പ​രാ​ജ​യ​പ്പെ​ടു​ന്ന​ ​ഡി​സ്ക് ​പ്ര​‌​ശ്‌​ന​ങ്ങ​ൾ,​ ​വ​ന്ധ്യ​ത​ ​തു​ട​ങ്ങി​യ​ ​രം​ഗ​ത്താ​ണ് ​ഡോ​ക്ട​ർ​ ​വി​പ്ല​വം​ ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​ഒ​രു​ ​ത​വ​ണ​ ​വ​ന്ന​വ​രി​ലൂ​ടെ​ ​അ​റി​ഞ്ഞ് ​കൂ​ടു​ത​ൽ​ ​രോ​ഗി​ക​ൾ​ ​ഡോ​ക്ട​റെ​ ​തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.​ ​പേ​ർ​ഷ്യ​ൻ,​ ​ഉ​റു​ദു​ ​ഭാ​ഷ​ക​ളി​ലൂ​ടെ​യാ​ണ് ​യു​നാ​നി​ ​ചി​കി​ത്സ​ ​പ​ഠി​ക്കാ​ൻ​ ​പ​റ്റു​ന്ന​ത്.​ ​പ​ഠ​ന​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​അ​പ​ര്യാ​പ്ത​ത​യും​ ​കേ​ര​ള​ത്തി​ൽ​ ​യു​നാ​നി​യെ​ ​വി​ദൂ​ര​ത​യി​ലാ​ക്കി.​ ​ഉ​റു​ദു​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​ ​പി​താ​വ് ​കെ.​ടി.​സി.​ ​ബീ​രാ​നി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​അ​ജ്മ​ൽ​ ​പ​ഠ​ന​ത്തി​ന് ​തു​ട​ക്ക​മി​ട്ട​ത്.​ ​സ​ഞ്ചാ​രി​യാ​യി​രു​ന്ന​ ​പി​താ​വി​നൊ​പ്പം​ ​ഒ​രു​പാ​ട് ​നാ​ട്ടു​കാ​ർ​ ​വീ​ടി​ലേ​ക്കെ​ത്തും.​ ​ഇ​വ​രു​മാ​യു​ള്ള​ ​സ​മ്പ​ർ​ക്ക​വും​ ​യു​നാ​നി​യി​ലേ​ക്ക് ​അ​ടു​പ്പി​ച്ചു.​യു​നാ​നി​ ​രം​ഗ​ത്ത് ​കേ​ര​ള​ത്തി​ൽ​ ​പു​റ​ത്ത് 45​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളു​ണ്ട്.​ ​പ​തി​ന​ഞ്ച് ​കോ​ളേ​ജു​ക​ളി​ൽ​ ​എം.​ഡി​യും.​ ​എ​ന്നാ​ൽ​ ​അ​ജ്മ​ൽ​ ​ഡ​യ​റ​ക്ട​റാ​യി​ ​കൈ​ത​പ്പൊ​യി​ലി​ലെ​ ​മ​ർ​ക്ക​സ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​മാ​ത്ര​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​യു​നാ​നി​ ​പ​ഠ​ന​മു​ള്ള​ത്.​ 65​ ​യു​നാ​നി​ ​ഡോ​ക്ട​ർ​മാ​രാ​ണ് ​പ​ത്ത് ​വ​ർ​ഷ​ത്തി​നി​ടെ​ ​മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ​ത്തി​യ​ത്.​ ​ഇ​തി​ന്റെ​ ​തു​ട​ക്ക​മെ​ല്ലാം​ ​ഡോ.​ ​അ​ജ്മ​ലി​ലൂ​ടെ​യാ​യി​രു​ന്നു.​
​മു​സ്ലീം​ ​വൈ​ദ്യ​മാ​യി​ ​മാ​ത്രം​ ​മ​ല​യാ​ളി​ക​ൾ​ ​ക​ണ്ട​ ​യു​നാ​നി​യ്‌​ക്ക് ​ദി​ല്ലി​യി​ൽ​ ​ആ​യു​ർ​വേ​ദ​ത്തേ​ക്കാ​ൾ​ ​പ​രി​ഗ​ണ​ന​യു​ണ്ട്.ആ​ദ്യ​മാ​യി​ ​കേ​ര​ള​ത്തി​ൽ​ ​യു​നാ​നി​ ​മ​രു​ന്ന് ​നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ത് ​ഡോ​ ​അ​ജ്മ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ്.​ ​ഇ​ന്ന​ത് ​അ​റു​ന്നൂ​റ് ​ത​രം​ ​മ​രു​ന്നു​ക​ളു​ടെ​ ​ബൃ​ഹ​ത്താ​യ​ ​ഉ​ത്പാ​ദ​ന​മാ​യി​ ​മാ​റി.​ ​ഇ​തി​ൽ​ 150​ ​മ​രു​ന്നു​ക​ൾ​ക്കും​ ​പേ​റ്റ​ന്റ് ​നേ​ടാ​നും​ ​ക​ഴി​ഞ്ഞു.​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഹെ​ർ​മാ​സ് ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ​നി​ർ​മ്മി​ക്കു​ന്ന​ യുനാനി ഹെർബൽ ​മ​രു​ന്നു​ക​ൾ​ക്ക് ​രാ​ജ്യ​മെ​ങ്ങും​ ​വി​പ​ണി​യു​ണ്ട്.​ 2000​ത്തി​ൽ​ ​ജ​ന്മ​നാ​ട്ടി​ൽ മുക്കത്താണ് ​ഡോ.​ ​അ​ജ്മ​ൽ​ ​ഫാ​ക്ട​റി​ ​ആ​രം​ഭി​ച്ച​ത്.​ ​അ​ത് ​പ​ട​ർ​ന്ന് ​ഇ​ന്ത്യ​ ​മു​ഴു​വ​നും​ ​അ​റി​യ​പ്പെ​ടു​ന്ന​ ​മ​രു​ന്നു​ക​ളാ​യി​ ​മാ​റി.​ ​സി​റ​പ്പു​ക​ളും​ ​ചൂ​ർ​ണ്ണ​വും​ ​ലേ​ഹ്യ​വും​ ​എ​ണ്ണ​യും​ ​ഗു​ളി​ക​ളു​മൊ​ക്കെ​യാ​ണ് ​മ​രു​ന്നു​ക​ൾ. തു​ട​ക്ക​ത്തി​ൽ​ ​അ​പൂ​ർ​വം​ ​രോ​ഗി​ക​ളാ​ണ് ​യു​നാ​നി​യെ​ ​ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.​ ​ഇ​ന്ന് ​ക​ല്ലാ​യി​ ​റോ​ഡി​ലെ​ ​ഡോ.​ ​അ​ജ്മ​ലി​ന്റെ​ ​കാ​ലി​ക്ക​റ്റ് ​യു​നാ​നി​ ​ഹോ​സ്പി​റ്റ​ൽ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​റി​ൽ​ ​കി​ട​ത്തി​ ​ചി​കി​ത്സ​യ​ട​ക്കം​ ​സ​ജീ​വ​മാ​ണ്.​ ​ക​പ്പിം​ഗ് ​തെ​റാ​പ്പി,​ ​മ​സാ​ജ്,​ ​സ്‌​പെ​ഷ്യ​ൽ​ ​തെ​റാ​പ്പി​ ​എ​ന്നി​വ​യും​ ​ഇ​വി​ടെ​യു​ണ്ട്.​ ​യു.​എ.​ഇ​യി​ലെ​ ​അ​ൽ​ ​ലു​ലു​ ​മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റി​ൽ​ ​വ​ർ​ഷ​ത്തി​ൽ​ ​മൂ​ന്നോ​ ​നാ​ലോ​ ​ത​വ​ണ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​രി​ച​ര​ണ​മു​ണ്ടാ​കും.​ ​നാ​ലാ​യി​ര​ത്തോ​ളം​ ​ഡോ​ക്ട​ർ​മാ​ർ​ ​ഇ​ദ്ദേ​ഹ​ത്തി​ന് ​കീ​ഴി​ൽ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യി​ട്ടു​മു​ണ്ട്.​ ​ഇ​ന്ത്യ​യി​ലെ​ ​മി​ക്ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സേ​വ​നം​ ​തേ​ടി​ ​ഡോ​ക്ട​ർ​മാ​ർ​ ​ഇ​വി​ടെ​ ​എ​ത്താ​റു​ണ്ട്.​ ​അ​തി​നി​ടെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​മി​ക​ച്ച​ ​യു​നാ​നി​ ​ഡോ​ക്ട​ർ​ക്കു​ള്ള​ ​പ്ര​ഥ​മ​ ​പു​ര​സ്‌​കാ​ര​വും​ ​ഡോ.​ ​അ​ജ്മ​ലി​നെ​ ​തേ​ടി​യെ​ത്തി.​ ​വൈ​ദ്യ​ ​ര​ത്നം​ ​പു​ര​സ്കാ​ര​മ​ട​ക്കം​ ​ഒ​ട്ടേ​റെ​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​ല​ഭി​ച്ചു.​ ​ ര​ണ്ട് ​പ​തി​റ്റാ​ണ്ടാ​യി​ ​കേ​ര​ള​ ​യു​നാ​നി​ ​മെ​ഡി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​ണ്.​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​കാ​ല​ ​ഉ​റു​ദു​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​കെ.​ടി.​സി​ ​ബീ​രാ​ൻ​ ​മാ​സ്റ്റ​റു​ടെ​യും​ ​പ​രേ​ത​യായ​ ​കീ​ര​ൻതോടിക ​കാ​ന​കു​ന്നത്ത് ​ ​ഈ​യ്യാ​ത്തൂ​ട്ടി​ ​ഉ​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ് ​അ​ജ്മ​ൽ.​ ​സ്‌​പ്രിം​ഗ് ​വു​ഡ് ​സ്കൂ​ൾ​ ​പ്ര​ധാ​ന​ ​അ​ദ്ധ്യാ​പി​ക​ ​ഷ​മീ​മ​യാ​ണ് ​ഭാ​ര്യ.​ ​മ​ലേ​ഷ്യ​യി​ൽ​ ​ഡി​സൈ​നിം​ഗ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​അ​ലീ​ഫ,​ ​മ​ർ​ക്ക​സി​ൽ​ ​യു​നാ​നി​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​നൗ​റ,​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​സ​മാ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ൾ.​ ​സ​ന്തു​ഷ്ട​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​ക​ക്കാ​ടം​പൊ​യി​ലി​ലെ​ 35​ ​ഏ​ക്ക​റി​ൽ​ ​സു​ഗ​ന്ധ​ ​വ്യ​ഞ്ജ​ന​ങ്ങ​ളും​ ​പ​ഴ​ങ്ങ​ളു​മൊ​ക്കെ​യാ​യി​ ​ഹെ​ർ​മ​സ് ​വാ​ലി​യും​ ​പൂ​ത്തു​ല​ഞ്ഞ് ​നി​ൽ​ക്കു​ന്നു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.