SignIn
Kerala Kaumudi Online
Wednesday, 05 August 2020 6.42 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് രണ്ട് ലക്ഷം പേർക്ക്

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് ഒറ്റദിവസം രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം.

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യു.എസിൽ ആകെ രോഗബാധിതരുടെ എണ്ണം 2,735,554 ആയി ഉയർന്നു. 1,28,684 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.അതേസമയം, കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്ന് അമേരിക്ക വാങ്ങിക്കൂട്ടുന്നുവെന്ന് റിപ്പോർട്ടുണ്ട്. മരുന്നിന്റെ അഞ്ച് ലക്ഷം ഡോസാണ് അമേരിക്ക വാങ്ങിക്കൂട്ടിയത്. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനി പുറത്തിറക്കിയ ഒരു ലക്ഷത്തി നാൽപ്പതിനായിരം ഡോസ് മരുന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ട്. മരുന്നിന്റെ ഏറിയ പങ്കും അമേരിക്കയ്ക്കാണ് ലഭിച്ചിട്ടുള്ളതെന്ന് ലിവർപൂൾ സർവകലാശാലയിലെ ഗവേഷകൻ ഡോ.ആൻഡ്രൂ ഹിൽ വെളിപ്പെടുത്തി.

ബ്രസീലിൽ ഇന്നലെ മാത്രം 47,000ത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,496,858 ആയി. 61,884 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോകത്താകമാനം 10,982,236 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 5,23,947 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, AMERICA, BRAZIL, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.