SignIn
Kerala Kaumudi Online
Wednesday, 05 August 2020 7.06 PM IST

പഴത്തൊലി കളയല്ലേ! ആള് ചില്ലറക്കാരനല്ല, നിങ്ങളുടെ ആ വലിയ സൗന്ദര്യ പ്രശ്നം പരിഹരിക്കാം

banana

കൗമാരക്കാരുടെ പേടി സ്വപ്നമാണ് മുഖക്കുരു. അതിനാൽ തന്നെ ഇതിൽ നിന്ന് രക്ഷനേടാനായി നിരവധി മാർഗങ്ങളും പലരും പരീക്ഷിക്കാറുണ്ട്. അതിൽ ചിലത് വിജയിക്കുകയും ചെയ്യും. ഇനിയൊരിക്കലും നിങ്ങളെ മുഖക്കുരു അലട്ടില്ല. അതിനുള്ള ഫലപ്രദമായ മാർഗമാണ് പഴത്തൊലി.

മുഖക്കുരുവും പാടും മാറ്റാനായി പല വഴികൾ ഇനി തേടിപ്പോകേണ്ട ആവശ്യമില്ല. പഴത്തൊലിയിലൂടെ ഇതിന് പരിഹാരം കാണാൻ സാധിക്കും. മപഴത്തൊലി നേരിട്ട് തന്നെ മുഖത്ത് ഉപയോഗിക്കാവുന്നതാണ്. മുഖം ആദ്യം നല്ലത് പോലെ വൃത്തിയായി കഴുകി ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കണം. അതിന് ശേഷം പഴത്തൊലി എടുത്ത് ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റ്ന് ശേഷം കഴുകി കളയാവുന്നതാണ്. ദിവസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖക്കുരു അകറ്റാൻ സാധിക്കുന്നു.

മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ നാരങ്ങ നീര് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. അതിന് ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഇത് മുഖക്കുരു ബാധിച്ച ഭാഗങ്ങളിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുക. ദിവസത്തിൽ ഒരിക്കൽ ഇത് പുരട്ടുന്നത് നല്ലതാണ്.

മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂൺ, ഒരു ടീസ്പൂണ്‍ മഞ്ഞൾ എന്നിവ ഒരു പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക, തുടർന്ന് മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യുക. 15 ഇത്തരത്തിൽ ചെയ്തശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക.

മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂൺ, അര ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് ഒരു മിശ്രിതമാക്കിയെടുക്കുക. ഇത് ചർമ്മത്തിലെ മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ചൂട് വെള്ളത്തിൽ കഴുകുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BEAUTY, PIMPLES, BANANA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.