SignIn
Kerala Kaumudi Online
Thursday, 06 August 2020 4.09 AM IST

ഷംന കേസിൽ ടിക്ടോക് താരം യാസിറിന്റെ മൊഴിയെടുക്കുന്നു; ഷംന കാസിമിനെയോ പ്രതികളെയോ അറിയില്ലെന്ന് യാസിർ

shamna-case

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസ് കാസർകോട് സ്വദേശിയായ ടിക്ടോക് താരം യാസിറിന്റെ മൊഴിയെടുക്കുന്നു. ഷംനയ്ക്ക് വിവാഹമാലോചിക്കാൻ പ്രതികൾ ഉപയോഗിച്ചത് ദുബായിൽ ജോലി ചെയ്യുന്ന യാസിറിന്റെ ചിത്രമായിരുന്നു. ദുബായിൽ ബിസിനസ് നടത്തുകയാണ് യാസിർ. നാല് മാസം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് ഉയർന്ന് വന്നതുമുതൽ കേൾക്കുന്നതാണ് ടിക്ടോക്ക് താരത്തിന്റെ പേര്. ആദ്യം അൻവർ എന്നായിരുന്നു. അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. പൊലീസ് അന്വേഷണത്തിനൊടുവിലാണ് കാസർകോടുകാരനായ യാസിർ കൊച്ചിയിലേക്കെത്തിയിരിക്കുന്നത്.

പൊലീസ് വിളിപ്പിച്ചതുകൊണ്ടുമാത്രം വന്നതാണ്. കേസുമായി ഒരു ബന്ധവുമില്ല. ഷംനാ കാസിമിനെയോ, കേസിലെ പ്രതികളെയോ അറിയില്ല. ദുബായിലിരുന്ന സമയത്താണ് ടിക്ടോക് വീഡിയോകൾ ചെയ്തിരുന്നതെന്നും യാസിർ പറഞ്ഞു. അതേസമയം വിവാഹ തട്ടിപ്പ് സംഘം ഷംനയുടെ വീട്ടിലെത്തിയതിന് പിന്നാലെ ഒരു നിർമാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. വീദേശത്തുനിന്ന് സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SHAMNAKASIM CASE, KOCHI BLACKMAIL CASE, SHAMNA KASIM, TIKTOK YAZIR, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.