SignIn
Kerala Kaumudi Online
Thursday, 13 August 2020 6.15 AM IST

മരയാഭരണങ്ങൾ അണിഞ്ഞുള്ള തെരുക്കൂത്ത് ; ചരിത്രം പറയും കലാരൂപം

eee

ത​മി​ഴ് ​നാ​ട​ൻ​ ​ക​ല​ക​ളി​ലൊ​ന്നാ​ണ് ​തെ​രു​ക്കൂ​ത്ത്.​ ​പ്രാ​ചീ​ന​കാ​ല​ത്ത് ​വ​ള​രെ​ ​പ്ര​ശ​സ്‌​തി​ ​നേ​ടി​യ​ ​ഒ​രു​ ​ക​ലാ​രൂ​പം.​ ​നാ​ട​ക​രൂ​പ​ത്തി​ലു​ള്ള​ ​വേ​ഷ​ങ്ങ​ളോ​ടു​കൂ​ടി​ ​ഒ​രു​ ​ക​ഥ​ ​ആ​ടി​യും​ ​പാ​ടി​യും​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ​യാ​ണ് ​കൂ​ത്ത് ​എ​ന്നു​ ​പ​റ​യു​ന്ന​ത്.​ ​തെ​രു​ക്കൂ​ത്തെ​ന്നാ​ൽ​ ​തെ​രു​വു​നാ​ട​കം.

നാ​ട​ക​ ​അ​ര​ങ്ങോ,​ ​രം​ഗ​സം​വി​ധാ​ന​ങ്ങ​ളോ​ ​ഇ​ല്ലാ​തെ​ ​ല​ളി​ത​മാ​യ​ ​രീ​തി​യി​ൽ​ ​തെ​രു​വു​ക​ളി​ലും​ ​തു​റ​സാ​യ​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ജ​ന​ങ്ങ​ൾ​ക്ക് ​അ​റി​യാ​വു​ന്ന​ ​പു​രാ​ണേ​തി​ഹാ​സ​ ​ക​ഥ​ക​ളെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​ന​ട​ത്തു​ന്ന​ ​കൂ​ത്താ​ണി​ത്.​ ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ ഒ​രു​ ​ന​ല്ല​ ​വി​നോ​ദോ​പാ​ധി​ ​എ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​നീ​തി​ന്യാ​യ​ങ്ങ​ളെ​ ​വി​ശ​ദ​മാ​ക്കു​ന്ന​ ​ഒ​രു​ ​ക​ലാ​രൂ​പം​ ​കൂ​ടി​യാ​ണി​തെ​ന്ന് ​ '​ക​ലൈ​ക്ക​ള​ഞ്ചി​യം"​ ​എ​ന്ന​ ​ത​മി​ഴ് ​കൃ​തി​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​പൂ​ർ​ണ​മാ​യും​ ​നാ​ടോ​ടി​ ​ക​ലാ​പാ​ര​മ്പ​ര്യ​മ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​ ​ഈ​ ​ക​ലാ​രൂ​പ​സാ​ഹി​ത്യം​ ​വാ​മൊ​ഴി​യി​ൽ​ ​നി​ന്നും​ ​പ​ക​ർ​ത്ത​പ്പെ​ട്ട​വ​യാ​ണ്.​ ​വ​ള​രെ​ ​കു​റ​ച്ച് ​ആ​ഭ​ര​ണ​ങ്ങ​ളും,​ ​തീ​ർ​ത്തും​ ​അ​സാ​ധാ​ര​ണ​മാ​യ​ ​വേ​ഷ​വി​താ​ന​ങ്ങ​ളോ​ടും​ ​കൂ​ടി​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​കൂ​ത്ത് ​ഓ​രോ​ ​പ്രാ​വ​ശ്യ​വും​ ​പ​രി​ഷ്‌​ക​രി​ക്ക​പ്പെ​ടു​ന്നു​ ​എ​ന്നാ​ണ് ​കൂ​ത്തി​നെ​ക്കു​റി​ച്ച് ​ശ്യാം​ബെ​ന​ഗ​ൽ​ ​അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ത​മി​ഴ്നാ​ടി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ,​ ​ശ​ര​ത്ക്കാ​ല​ത്ത് ​ഗ്രാ​മ​ത്തി​ന്റെ​ ​കാ​വ​ൽ​ ​ദൈ​വ​ങ്ങ​ളെ​ ​പ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ ​ഉ​ത്സ​വ​ങ്ങ​ൾ​ ​ന​ട​ത്താ​റു​ണ്ട്.​ ​ഉ​ത്സ​വ​ത്തോ​ടൊ​പ്പ​മാ​ണ് ​പ​ല​ ​രാ​ത്രി​ക​ളി​ലും​ ​തെ​രു​ക്കൂ​ത്ത് ​ആ​ടു​ന്ന​ത്.​ ​ഇ​തു​കൂ​ടാ​തെ,​ ​മ​ഴ​യ്‌​ക്ക് ​വേ​ണ്ടി​യും​ ​ഉ​ദ്ദി​ഷ്‌​ട​കാ​ര്യ​സാ​ദ്ധ്യ​ത്തി​നും​ ​മ​റ്റു​ ​വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും​ ​ഈ​ശ്വ​ര​പ്രീ​തി​ക്ക് ​വേ​ണ്ടി​ ​ കൂ​ത്ത് ​ന​ട​ത്തു​ന്നു.​ ​ഒ​രാ​ൾ​ ​മ​രി​ക്കു​മ്പോ​ൾ​ ​അ​യാ​ളു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​ക​ർ​ണ​മോ​ക്ഷം​ ​പോ​ലു​ള്ള​ ​ചി​ല​ ​പ്ര​ത്യേ​ക​ത​രം​ ​ക​ഥ​ക​ളെ​ ​ആ​സ്‌​പ​ദ​മാ​ക്കി​യു​ള്ള​ ​കൂ​ത്താ​ണ് ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​മ​റ്റു​ ​ചി​ല​ ​അ​വ​സ​ര​ങ്ങ​ളി​ൽ​ ​ര​ണ്ടു​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​കു​ടി​പ്പ​ക​ ​തീ​ർ​ത്ത് ​സൗ​ഹൃ​ദ​മാ​കു​മ്പോ​ൾ​ ​കൂ​ത്തി​ലൂ​ടെ​ ​അ​ത് ​സ​ന്തോ​ഷ​പൂ​ർ​വം​ ​ആ​ഘോ​ഷി​ക്കാ​റു​ണ്ട്.​ ​ക്ഷേ​ത്ര​ത്തോ​ട് ​ ​ബ​ന്ധ​മു​ള്ള​ ​തെ​രു​ക്കൂ​ത്ത് ​ക്ഷേ​ത്ര​ത്തി​നു​ ​സ​മീ​പ​മു​ള്ള​ ​തു​റ​സാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​അ​ല്ലെ​ങ്കി​ൽ​ ​നാ​ൽ​ക്ക​വ​ല​ക​ളി​ൽ​ ​അ​ര​ങ്ങേ​റു​ന്നു.
വൈ​ദ്യു​ത​വി​ള​ക്കു​ക​ളു​ടെ​ ​സ​ഹാ​യ​മി​ല്ലാ​ത്ത​ ​ല​ളി​ത​മാ​യ​ ​ഒ​രു​ ​ക​ലാ​രൂ​പ​മാ​ണി​ത്.​ ​വീ​ഥി​ക​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ന​ട​ന​ങ്ങ​ൾ,​ ​നാ​ട​ക​ങ്ങ​ൾ​ ​എ​ന്നി​വ​യ​ല്ല​ ​തെ​രു​ക്കൂ​ത്ത്.​ ​ആ​ടാ​നു​ള്ള​ത് ​കൂ​ത്ത് ​എ​ന്ന​ ​അ​ർ​ത്ഥ​ത്തി​ൽ​ ​കോ​ലാ​ട്ടം,​ ​കു​മ്മി,​ ​കും​ഭ​നൃ​ത്തം​ ​(​ക​ര​കാ​ട്ടം​),​ ​പൊ​യ്‌​ക്കാ​ൽ​ ​കു​തി​ര​ ​തു​ട​ങ്ങി​യ​ ​ക​ല​ക​ളെ​യും​ ​തെ​രു​ക്കൂ​ത്തെ​ന്ന് ​ചി​ല​ ​ഗ്രാ​മീ​ണ​ർ​ ​ക​രു​തി​പ്പോ​രു​ന്നു.​ ​'​മ​രം​ ​കൊ​ണ്ടു​ണ്ടാ​ക്ക​പ്പെ​ട്ട​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​അ​ണി​ഞ്ഞ് ​മ​റ്റു​ ​വേ​ഷ​വി​താ​ന​ങ്ങ​ളോ​ടു​കൂ​ടി​ ​ഒ​രു​ ​ക​ഥ​ ​ആ​ടി​യും​ ​പാ​ടി​യും​ ​നാ​ട​ക​രീ​തി​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ​കൂ​ത്ത്.​" മ​ര​യാ​ഭ​ര​ണ​ങ്ങ​ൾ​ ​അ​ണി​യാ​തെ​യും​ ​ന​ട​ത്തു​ന്ന​ ​കൂ​ത്തു​ക​ളു​ണ്ട്.​ ​ഇ​ത് ​തെ​രു​ക്കൂ​ത്താ​യി​ ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല.​ ​അ​ടി​ ​മു​ത​ൽ​ ​മു​ടി​വ​രെ​ ​മ​ര​യാ​ഭ​ര​ണ​ങ്ങ​ൾ​ ​അ​ണി​ഞ്ഞ് ​പാ​ടി​ ​ആ​ടു​ന്ന​ത് ​ത​ന്നെ​യാ​ണ് ​തെ​രു​ക്കൂ​ത്ത് ​എ​ന്ന് ​ക​ലൈ​ക​ള​ഞ്ചി​യം.​ ​അ​പ്പോ​ൾ​ ​'​മ​ര​നി​ർ​മ്മി​ത​മാ​യ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​അ​ണി​ഞ്ഞ് ​തു​റ​സാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ആ​ടി​യും​ ​പാ​ടി​യും​ ​ന​ട​ത്തു​ന്ന​ ​ഗ്രാ​മീ​ണ​ ​നാ​ട​ക​മാ​ണ് ​തെ​രു​ക്കൂ​ത്ത് ​എ​ന്ന​ ​നി​ർ​വ​ച​നം​ ​സ​ർ​വ​ഥാ​ ​യോ​ജി​ക്കും."
നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​മീ​ന​മാ​സം​ ​മു​ത​ൽ​ ​ക​ർ​ക്കട​കം​ ​വ​രെ​ ​തെ​രു​ക്കൂ​ത്തു​ക​ൾ​ ​ന​ട​ത്താ​റു​ണ്ട്.​ ​കൂ​ത്ത് ​ആ​രം​ഭി​ക്കു​ന്ന​ ​ദി​വ​സം​ ​രാ​വി​ലെ,​ ​'​ഏ​ത് ​കൂ​ത്ത് ​എ​വി​ടെ​ ​ന​ട​ത്തു​ന്നു​"​ ​എ​ന്ന​ ​വി​വ​രം​ ​ഗ്രാ​മ​സേ​വ​ക​ർ​ ​പെ​രു​മ്പ​റ​കൊ​ട്ടി​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​തി​നു​ ​പു​റ​മേ​ ​ക​ലാ​കാ​ര​ന്മാ​രും​ ​പ്ര​ച​ര​ണം​ ​ന​ട​ത്തും.​ ​രാ​ത്രി​ ​ഒ​ൻ​പ​ത​ര​യോ​ടെ​ ​ഗ്രാ​മ​ത്തി​ന​ക​ത്തും​ ​പു​റ​ത്തു​മു​ള്ള​വ​ർ​ ​കൂ​ത്ത് ​ന​ട​ത്തു​ന്ന​ ​പ്ര​ദേ​ശ​ത്ത് ​ഒ​ത്തു​കൂ​ടും.​ ​ഇ​ത് ​ക്ഷേ​ത്ര​ത്തി​നു​ ​സ​മീ​പ​മു​ള്ള​ ​തു​റ​സാ​യ​ ​മൈ​താ​ന​ത്തോ,​ ​ക്ഷേ​ത്ര​സ​മീ​പ​മു​ള്ള​ ​നാ​ൽ​ക്ക​വ​ല​ക​ളി​ലോ​ ​ആ​യി​രി​ക്കും.​ ​തു​റ​സാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നാ​ട​ക​യ​ര​ങ്ങ് ​ഒ​രു​ക്കു​ന്ന​ത് ​ന​മു​ക്ക് ​പു​തു​മ​യ​ല്ല.​ ​പ്രാ​ചീ​ന​കാ​ലം​ ​മു​ത​ൽ​ക്കേ​ ​നാ​ട​കം,​ ​നൃ​ത്തം​ ​മ​റ്റു​ ​കൂ​ത്തു​ക​ൾ​ ​എ​ന്നി​വ​ ​തു​റ​സാ​യ​ ​അ​ര​ങ്ങു​ക​ളി​ലാ​ണ് ​അ​ര​ങ്ങേ​റി​യി​രു​ന്ന​ത്.​ ​തെ​രു​ക്കൂ​ത്തി​നു​ള്ള​ ​അ​ര​ങ്ങ് ​ഒ​രു​ക്കു​ന്ന​തി​ന് ​ര​ണ്ടു​ ​തൂ​ണു​ക​ൾ​ ​നാ​ട്ടു​ന്ന​താ​ണ് ​ആ​ദ്യ​ച​ട​ങ്ങ്.​ ​ഈ​ ​ര​ണ്ടു​തൂ​ണു​ക​ളെ​യും​ ​നീ​ള​മു​ള്ള​ ​ഒ​രു​ ​മു​ള​കൊ​ണ്ട് ​ബ​ന്ധി​പ്പി​ക്കു​ന്നു.​ ​ഇ​തി​ന്റെ​ ​ര​ണ്ടു​മൂ​ല​യി​ലും​ ​ഓ​രോ​ ​ഗ്യാ​സ് ​വി​ള​ക്കു​ക​ൾ​ ​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.​ ​പ​ണ്ടു​ ​കാ​ല​ങ്ങ​ളി​ൽ​ ​ഗ്യാ​സ് ​ലൈ​റ്റി​നു​ ​പ​ക​രം​ ​പ​ന്ത​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു.​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​വേ​ഷ​ഭൂ​ഷാ​ദി​ക​ളും​ ​ഭാ​വ​ങ്ങ​ളും​ ​വ്യ​ക്ത​മാ​ക്കാ​ൻ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​ച​ല​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​പ്ര​കാ​ശം​ ​ക്ര​മീ​ക​രി​ക്ക​ണം.​ ​അ​തി​നാ​യി​ ​പ​ന്തം​ ​പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ ​ആ​ളും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​ച​ല​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​ച​ലി​ക്കു​ന്നു.​ ​വി​ള​ക്കു​ക​ൾ​ ​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നു​ ​പു​റ​കി​ലു​ള്ള​ ​ഏ​റെ​ ​പ്ര​കാ​ശ​മാ​ന​മാ​യ​ ​ഭാ​ഗ​മാ​ണ് ​തെ​രു​ക്കൂ​ത്ത​ര​ങ്ങ്.​ ​ഇ​തി​ന് ​ക​ള​രി​ ​എ​ന്നു​പേ​ർ.​ ​ക​ള​രി​ക്കു​ ​പു​റ​കി​ൽ​ ​ഒ​രു​ ​ബെ​ഞ്ചി​ൽ​ ​വാ​ദ്യ​ക്കാ​രും​ ​പി​ൻ​പാ​ട്ടു​കാ​രും​ ​ഉ​പ​വി​ഷ്‌​ട​രാ​കു​ന്നു.​ ​ക​ള​രി​ക്കു​മു​ൻ​വ​ശ​ത്തു​ള്ള​ ​മൂ​ന്നു​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​കാ​ണി​ക​ൾ​ ​അ​ണി​നി​ര​ക്കും.
മു​ഖ​ത്ത് ​ചാ​യം​ ​പു​ര​ട്ടു​ന്ന​തി​നു​മു​മ്പാ​യി​ ​ച​മ​യ​ങ്ങ​ളെ​ല്ലാം​ ​പു​റ​ത്തെ​ടു​ത്ത് ​നി​ര​ത്തി​വ​യ്‌​ക്കും.​ ​നി​ല​വി​ള​ക്കു​ ​ക​ത്തി​ച്ച് ​ക​ർ​പ്പൂ​ര​രാ​ധ​ന​യോ​ടു​കൂ​ടി​യു​ള്ള​ ​പൂ​ജ​യ്‌​ക്കു​ശേ​ഷം​ ​വാ​ദ്യ​ഘോ​ഷ​ത്തോ​ടെ​ ​വേ​ഷ​മ​ണി​യാ​ൻ​ ​ആ​രം​ഭി​ക്കു​ന്നു.​ ​മു​ഖ​ത്ത് ​ചാ​യം​ ​പൂ​ശി​ ​പു​ള്ളി​കു​ത്തി​യ​ശേ​ഷം​ ​ത​ല,​ ​തോ​ൾ,​ ​മാ​റ്,​ ​കൈ​ക​ൾ​ ​എ​ന്നി​വ​യി​ൽ​ ​മ​ര​യാ​ഭ​ര​ണ​ങ്ങ​ൾ​ ​അ​ണി​യു​ന്നു.​ ​സ്ത്രീ​വേ​ഷ​ങ്ങ​ൾ​ ​പു​രു​ഷ​ന്മാ​ർ​ ​ത​ന്നെ​യാ​ണ് ​ആ​ടാ​റു​ള്ള​ത്.

folk-art

​പ്രേ​ക്ഷ​ക​രു​ടെ​ ​മ​നം​ ​ക​വ​രു​ന്ന​ ​'​സൂ​ത്ര​ധാ​ര​ൻ​"​ ​ബ​ഫൂ​ൺ,​ ​വി​ദൂ​ഷ​ക​ൻ,​ ​പി​രു​തു​കാ​മി​യ​ൻ​ ​എ​ന്നീ​ ​പേ​രു​ക​ളി​ലും​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​ന​ർ​മ്മം​ ​വാ​രി​വി​ത​റി​ ​ത​ന്റെ​ ​ക​ട​മ​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഇ​യാ​ൾ,​ ​കൂ​ത്തി​ലെ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​തി​ര​ശീ​ല​യ്‌​ക്ക് ​പി​ന്നി​ൽ​ ​നി​ന്ന് ​സൂ​ത്ര​ധാ​ര​ൻ​ ​സ്വ​യം​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​തി​രശീ​ല​ ​മാ​റ്റി​ ​ത​ന്റെ​ ​വീ​രാ​പ​ദാ​ന​ങ്ങ​ൾ​ ​പാ​ടി​യാ​ടി​ക്കൊ​ണ്ട് ​രം​ഗ​ത്തേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്നു.​ ​തു​ട​ർ​ന്ന് ​സ​ഭാ​വാ​സി​ക​ളെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യു​ക​യും​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​പോ​കു​ന്ന​ ​ക​ഥ​ ​സം​ഭാ​ഷ​ണ​ ​രൂ​പേ​ണ​ ​വി​വ​രി​ച്ച് ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യു​ന്നു.​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ക,​ ​ഇ​ട​യ്‌​ക്കി​ടെ​ ​ചി​ല​ ​രം​ഗ​ങ്ങ​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക,​ ​സാ​മൂ​ഹി​ക​ ​രാ​ഷ്ട്രീ​യ​ ​സം​ഭ​വ​ങ്ങ​ൾ​ ​ഹാ​സ്യാ​ത്മ​ക​മാ​യി​ ​അ​വ​ത​രി​പ്പി​ച്ച് ​പ്രേ​ക്ഷ​ക​രി​ൽ​ ​ഫ​ലി​തം​ ​വി​ത​റു​ക,​ ​കൂ​ത്ത് ​അ​വ​സാ​നി​പ്പി​ക്കു​ക​ ​എ​ന്നി​വ​യാ​ണ് ​സൂ​ത്ര​ധാ​ര​ന്റെ​ ​ക​ർ​ത്ത​വ്യ​ങ്ങ​ൾ.​ ​അ​പൂ​ർ​വ​മാ​യി​ ​സൂ​ത്ര​ധാ​ര​നും​ ​വേ​റൊ​രു​ ​ബ​ഫൂ​ണും​ ​രം​ഗ​ത്തെ​ത്തി​ ​അ​ന്യോ​ന്യം​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​ ​ക​ഥ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

സൂ​ത്ര​ധാ​ര​ന് ​പ​ക​ര​മാ​യി​ ​ചി​ല​പ്പോ​ൾ​ ​നാ​ട​ക​കൃ​ത്ത് ​(കൂ​ത്തി​ന് ​ക​ഥ​യെ​ഴു​തു​ന്ന​യാ​ൾ​)​ ​ക​ഥ​യും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​സ​ദ​സ്യ​രു​ടെ​ ​മു​മ്പി​ൽ​ ​പൂ​ർ​ണ​ത​ ​ക​ണ്ടെ​ത്താ​ൻ​ ​പ്രേ​ക്ഷ​ക​രോ​ട് ​നാ​ട​ക​കൃ​ത്ത് ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.​ ​ക​ഥാ​പ​രി​ച​യം​ ​ക​ഴി​ഞ്ഞാ​ൽ​പ്പി​ന്നെ​ ​സൂ​ത്ര​ധാ​ര​ന്റെ​ ​വി​ഘ്‌​നേ​ശ്വ​ര​ ​സ്‌​തു​തി​യാ​ണ്.​ ​ഇ​ങ്ങ​നെ​ ​സ്‌​തു​തി​ക്കു​മ്പോ​ൾ​ ​കൂ​ത്ത​ര​ങ്ങി​ൽ​ ​ഗ​ണ​പ​തി​യു​ടെ​ ​ചി​ത്രം​ ​വ​ച്ച് ​ആ​രാ​ധി​ക്കു​ന്നു.​ ​ഒ​രു​ ​പൂ​ജാ​രി​ ​ഗ​ണ​പ​തി​ ​സ്‌​തു​തി​ ​ന​ട​ത്തു​ന്ന​തും,​ ​ഭ​ഗ​വാ​ൻ​ ​അ​നു​ഗ്ര​ഹി​ക്കു​ന്ന​തു​മൊ​ക്കെ​ ​തെ​രു​ക്കൂ​ത്തി​ലു​ള്ള​താ​ണ്.​ ​വി​ഘ്‌​നേ​ശ്വ​ര​ ​പൂ​ജ​യ്‌​ക്കു​ശേ​ഷം​ ​ഉ​ചി​തം​പോ​ലെ​ ​മ​റ്റ് ​ഈ​ശ്വ​ര​ന്മാ​രെ​യും​ ​വ​ണ​ങ്ങി​ ​അ​നു​ഗ്ര​ഹ​ത്തി​ന് ​അ​പേ​ക്ഷി​ക്കു​ന്നു.
തെ​രു​ക്കൂ​ത്തി​ലെ​ ​എ​ല്ലാ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ത​ങ്ങ​ളു​ടെ​ ​വീ​രാ​പ​ദാ​ന​ങ്ങ​ളാ​ണ് ​ആ​ദ്യ​മാ​യി​ ​പാ​ട്ടി​ലൂ​ടെ​ ​ആ​വി​ഷ്‌ക​രി​ക്കു​ന്ന​ത്.​ ​ഇ​വ​രു​ടെ​ ​ഗു​ണാ​തി​ശ​യ​ങ്ങ​ൾ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ആ​ത്മ​പ്ര​ശം​സ​യാ​ണെ​ന്ന​ ​ല​ജ്ജ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​തോ​ന്നാ​റി​ല്ല.​ ​നേ​രെ​ ​മ​റി​ച്ച് ​ഈ​ ​ഗു​ണ​ഗ​ണ​ങ്ങ​ൾ​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ത്തി​നും​ ​യോ​ജി​ച്ച​താ​ണ് ​എ​ന്ന​ ​ഗൗ​ര​വ​പൂ​ർ​ണാ​യ​ ​ചി​ന്ത​യാ​ണു​ണ്ടാ​വു​ക.​ ​പ​രി​ച​യ​പ്പെ​ടു​ത്ത​ലി​നു​ശേ​ഷം​ ​ക​ഥ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​വൃ​ത്താ​ല​ങ്കാ​ര​ങ്ങ​ളും​ ​നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ​ ​ഗാ​നാ​ത്മ​ക​ത​യും​ ​നി​റ​ഞ്ഞ​താ​ണ് ​കൂ​ത്തി​ലെ​ ​പാ​ട്ട്.​ ​ക​ഥാ​പാ​ത്രം​ ​ഒ​രു​വ​രി​ ​പാ​ടി​യ​ശേ​ഷം​ ​പി​ന്ന​ണി​ ​പാ​ട്ടു​കാ​ര​ൻ​ ​അ​തേ​റ്റു​പാ​ടു​ന്നു.​ ​അ​ര​ങ്ങി​ന്റെ​ ​ഒ​രു​ഭാ​ഗ​ത്ത് ​പി​ന്ന​ണി​ക്കാ​രാ​യി​ ​വീ​ണ,​ ​മൃ​ദം​ഗം,​ ​ഹ​ർ​മോ​ണി​യം,​ ​ഗ​ഞ്ചി​റ​ ​എ​ന്നീ​ ​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി​ ​നാ​ലു​പേ​രു​ണ്ടാ​യി​രി​ക്കും.​ ​തെ​രു​ക്കൂ​ത്ത് ​സം​ഘ​ത്തി​ന്റെ​ ​എ​ണ്ണ​മ​നു​സ​രി​ച്ച് ​പി​ന്ന​ണി​ക്കാ​ർ​ ​അ​ഞ്ചു​മു​ത​ൽ​ ​പ​ന്ത്ര​ണ്ടു​വ​രെ​ ​ആ​കാം.​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ​വി​ശ്ര​മം​ ​ന​ൽ​കു​ന്ന​തി​നോ​ ​ഓ​രോ​ ​രം​ഗ​ത്തി​നു​മി​ട​യ്ക്ക് ​വി​ശ​ദീ​ക​ര​ണ​ത്തി​നോ​ ​വേ​ണ്ടി​ ​പ്ര​ത്യേ​ക​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​കൂ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ട്.​ ​ഈ​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​സൂ​ത്ര​ധാ​ര​നാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​ ​ചി​ല​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​പാ​ട്ടി​ന്റെ​ ​അ​ർ​ത്ഥം​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ത​ന്നെ​ ​സം​ഭാ​ഷ​ണ​രൂ​പേ​ണ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.
തെ​രു​ക്കൂ​ത്തി​ലു​പ​യോ​ഗി​ക്കു​ന്ന​ ​പ​ദ​ങ്ങ​ൾ,​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ല​ളി​ത​വും​ ​ഗ്രാ​മീ​ണ​ർ​ക്ക് ​ഗ്ര​ഹി​ക്ക​ത്ത​ക്ക​രീ​തി​യി​ൽ​ ​കാ​വ്യ​ഗു​ണ​ത്തോ​ടു​കൂ​ടി​യ​തും​ ​ഗ​ഹ​ന​മാ​യി​ ​ചി​ന്തി​ക്ക​ത്ത​ക്ക​തും​ ​നീ​തി​ന്യാ​യ​ങ്ങ​ളെ​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​തും​ ​ആ​യി​രി​ക്കും.​ ​നാ​ടോ​ടി​നൃ​ത്ത​ത്തെ​പ്പോ​ലെ​ ​ല​ളി​ത​മാ​യ​ ​ചു​വ​ടു​വ​യ്പ്പു​ക​ളോ​ടു​കൂ​ടി​യ​ ​തെ​രു​ക്കൂ​ത്ത് ​ഒ​രു​ ​നാ​ട്യ​നാ​ട​ക​മാ​ണ്.
തെ​രു​ക്കൂ​ത്തി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ആ​ടി​ക്കൊ​ണ്ടാ​ണ് ​പാ​ടു​ന്ന​ത്.​ ​ക​ഥ​യി​ലെ​ ​സം​ഭ​വ​ങ്ങ​ൾ,​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​പാ​ട്ടി​ന്റെ​ ​രൂ​പ​ത്തി​ലാ​ണ്.​ ​അ​ക്കാ​ല​ത്ത് ​(​പ്രാ​ചീ​ന​കാ​ല​ത്ത്)​ ​പാ​ട്ടി​ല്ലാ​ത്ത​ ​നാ​ട​കം​ ​നൂ​ലി​ല്ലാ​ത്ത​ ​വ​സ്ത്ര​ത്തി​നു​ ​തു​ല്യ​മാ​ണെ​ന്ന് ​ത​മി​ഴ് ​നാ​ട​കാ​ചാ​ര്യ​നാ​യ​ ​പ​മ്മ​ൽ​ ​സം​ബ​ന്ധ​മു​ത​ലി​യാ​ർ​ ​പ്ര​സ്‌​താ​വി​ക്കു​ന്നു.​ ​കൂ​ത്തി​ലെ​ ​മു​ഖ്യാം​ശ​ങ്ങ​ളാ​ണ് ​പാ​ട്ടും​ ​കൂ​ത്തും.​ ​ഇ​വി​ടെ​ ​ആ​ട്ട​ത്തെ​യാ​ണ് ​കൂ​ത്തെ​ന്ന് ​വി​വ​ക്ഷി​ക്കു​ന്ന​ത്.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​മ​റ്റാ​രു​ടേ​യും​ ​ക​ണ്ണി​ൽ​പ്പെ​ടാ​തെ​ ​ഒ​ളി​ഞ്ഞു​ ​മ​റ​ഞ്ഞു​വ​രേ​ണ്ടു​ന്ന​ ​ക​ള്ള​ൻ​ ​പോ​ലും​ ​കൂ​ത്തി​ൽ​ ​ചി​ല​ങ്ക​യ​ണി​ഞ്ഞ് ​ആ​ടി​പ്പാ​ടി​ ​ആ​ർ​ഭാ​ട​ത്തോ​ടു​കൂ​ടി​യാ​ണ് ​വ​രു​ന്ന​ത്.
രാ​ത്രി​യി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​കൂ​ത്ത്​ ​പു​ല​ർ​ച്ചെ​യാ​ണ് ​അ​വ​സാ​നി​ക്കു​ന്ന​ത്.​ ​സൂ​ര്യ​ഭ​ഗ​വാ​നെ​ ​ക​ണ്ട​ശേ​ഷം​ ​മാ​ത്ര​മേ​ ​കൂ​ത്ത് ​അ​വ​സാ​നി​പ്പി​ക്കാ​വൂ​ ​എ​ന്ന​താ​ണ് ​പാ​ര​മ്പ​ര്യ​രീ​തി.​ ​ഇ​ത് ​'​കൂ​ത്താ​ടി​ ​കി​ഴ​ക്ക് ​നോ​ക്കു​മ്പോ​ൾ,​ ​കൂ​ലി​വേ​ല​ക്കാ​ര​ൻ​ ​പ​ടി​ഞ്ഞാ​റ് ​നോ​ക്കു​ന്നു​" ​എ​ന്ന​ ​പ​ഴ​മൊ​ഴി​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​വൈ​കു​ന്നേ​രം,​ ​സൂ​ര്യ​നെ​ ​നോ​ക്കി​ ​സ​മ​യം​ ​തി​ട്ട​പ്പെ​ടു​ത്തി​ ​ജോ​ലി​ ​തീ​ർ​ത്ത് ​കാ​ശും​ ​വാ​ങ്ങി​ ​വീ​ട്ടി​ലേ​ക്ക് ​പോ​കേ​ണ്ടു​ന്ന​ ​ജോ​ലി​ക്കാ​ര​ന്റേ​തു​പോ​ലെ​യാ​ണ്,​ ​രാ​ത്രി​യി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​കൂ​ത്ത് ​സൂ​ര്യ​നെ​ ​കി​ഴ​ക്കു​ദി​ശ​യി​ൽ​ ​ക​ണ്ട​ശേ​ഷം​ ​അ​വ​സാ​നി​പ്പി​ച്ച് ​വീ​ട്ടി​ലേ​ക്ക് ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കൂ​ത്താ​ടി​യു​ടെ​യും​ ​സ്ഥി​തി.​ ​കൂ​ത്ത് ​ക​ണ്ട​വ​ർ​ക്കും​ ​കേ​ട്ട​വ​ർ​ക്കും​ ​ആ​ശം​സ​ക​ൾ​ ​ന​ൽ​കി​ ​ദൈ​വ​ത്തെ​ ​സ്‌​തു​തി​ച്ചു​കൊ​ണ്ടാ​ണ് ​അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.
പ​രി​ശു​ദ്ധി​ ​നി​റ​ഞ്ഞ​ ​ഒ​രു​ ​ക​ലാ​രൂ​പ​മാ​ണ് ​കൂ​ത്ത്.​ ​ഇ​ത് ​വെ​റു​മൊ​രു​ ​സ​മ​യം​കൊ​ല്ലി​ ​ക​ല​യ​ല്ല.​ ​ക്ഷേ​ത്ര​ക​ല,​ ​ഭ​ക്തി​യു​ള​വാ​ക്കു​ന്ന​ ​ക​ലാ​രൂ​പം​ ​എ​ന്നീ​ ​നി​ല​ക​ളി​ലാ​ണ് ​ത​മി​ഴ്നാ​ട്ടി​ലെ​ ​ജ​ന​ങ്ങ​ൾ​ ​കൂ​ത്തി​നെ​ ​പ്ര​തി​ഷ്‌​ഠി​ച്ചി​രി​ക്കു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUNDAY, FOLK ART, THERUKOOTH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.