SignIn
Kerala Kaumudi Online
Saturday, 15 August 2020 4.42 PM IST

ഇടതിലേക്ക് ചാടണോ ,വലതിൽ തുടരണോ ?ജോസ് വിഭാഗം ജനപ്രതിനിധികൾ രണ്ട് തട്ടിലെന്ന് പ്രചാരണം , കൂട്ട പത്രസമ്മേളനത്തിൽ ഭിന്നത നിഷേധിച്ച് നേതാക്കൾ

jos-k-mani

കോട്ടയം: 'ഇടതിലേക്ക് ചാടണോ അതോ വലതിൽ തുടരണമോ' എന്ന ആശയകുഴപ്പത്തിനിടയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ ഭിന്നതയെന്ന പ്രചാരണം ശക്തമായി.

ഇടതു മുന്നണിയിലേക്കില്ലെന്ന് തോമസ് ചാഴികാടൻ എം.പിയും റോഷി അഗസ്റ്റിൻ എം.എൽഎയും പ്രഖ്യാപിച്ചുവെന്നും ഇത് തള്ളികളഞ്ഞ് ഇടതിലേക്കേ താൻ ഉള്ളുവെന്ന് എൻ.ജയരാജൻ എം.എൽ. എ . അറിയിച്ചുവെന്നും വിവിധ ചാനലുകളിൽ സ്ക്രോൾ വന്നതോടെ പാർട്ടി അണികളിലും ആശയകുഴപ്പമേറി. നേതാക്കൾക്കും ഇരിക്കപ്പൊറുതിയില്ലാതായി. മൂന്നു ജനപ്രതിനിധികളോടും പത്രസമ്മേളനം നടത്തി വിശദീകരണം നൽകാൻ ജോസ് കെ മാണി ആവശ്യപ്പെട്ടതോടെ ഉച്ചക്ക് രണ്ടിനും രണ്ടരക്കുമായി കോട്ടയത്തും തൊടുപുഴയിലും നേതാക്കൾക്ക് പത്രസമ്മേളനം നടത്തേണ്ടി വന്നു . ജോസിന്റെ പിന്നിൽ പാറ പോലെ ഉറച്ചു നിൽക്കുമെന്ന് മൂവരും പ്രഖ്യാപിച്ചുവെങ്കിലും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടെ ആശയകുഴപ്പവുമേറി .

റോഷി അഗസ്റ്റിൻ ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരികെ മുന്നണിയിലേക്ക് പോകാനുള്ള ചർച്ചയ്ക്ക് തയാറാണെന്ന് ചാഴികാടനും റോഷിയും വ്യക്തമാക്കിയെന്നും . എൽ.ഡി.എഫിലേക്ക് പോകാൻ തീരുമാനിച്ചാൽ ഒപ്പം നിൽക്കില്ലെന്ന് തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും ജോസിനോട് പറഞ്ഞുവെന്നും പ്രചാരണം ഉയർന്നതിനൊപ്പം എൽ.ഡി. എഫിലേക്കേ താനുള്ളെന്നായിരുന്നു എൻ. ജയരാജ് എം.എൽ.എ. യെക്കുറിച്ചു വന്ന വാർത്ത. ജോസ് പക്ഷത്തു നിന്ന് പലരും മറുകണ്ടം ചാടുന്നതിനിടയിൽ ഈ വാർത്തക്കും പ്രചാരമേറി.

ഇല്ലിക്കൽകല്ല് ടൂറിസം പദ്ധതി നിർമാണോദ്ഘാടനചടങ്ങിനു പോയ ചാഴികാടൻ പാഞ്ഞെത്തി ജയരാജിനെയും കൂട്ടിയായിരുന്നു കോട്ടയം പ്രസ്ക്ലബ്ബിൽ വിശദീകരണത്തിനെത്തിയത്.

തോമസ് ചാഴികാടൻ എം.പി,

മൂന്ന് മുന്നണിക്കും ചെവി കൊടുക്കും . ആരുടെ മുന്നിലും ചെവിയടക്കില്ല. യു.ഡി.എഫിനെ കേൾക്കാനും തയ്യാറാണ്. ഞങ്ങളെ പ്രകോപിപ്പിച്ച് വാതിൽ അടക്കാനുള്ള പി.ജെ.ജോസഫിന്റെ ട്രാപ്പിൽ യു.ഡി.എഫ് വീഴുകയായിരുന്നു.

എൻ.ജയരാജ് എം.എൽ .എ

വെടിവെച്ചാൽ ഏൽക്കില്ല .പിന്നെയാ ഞങ്ങൾക്കെതിരെ ഉണ്ടയില്ലാ വെടി. യു.ഡി.എഫുമായി ചർച്ചക്ക് അജൻഡ വേണം. 2010ലെ സീറ്റ് ധാരണ നിർദ്ദേശമായി വെച്ചിരുന്നു . അതെല്ലാം തള്ളി കരിയാപ്പില പോലെ പുറത്തു കളഞ്ഞു. ഇനി എന്തു ചർച്ച .

റോഷി അഗസ്റ്റിൻ എം.എൽ.എ

ഓന്തിന്റെ നിറം മാറുന്നതു പോലെ നിലപാട് മാറ്റില്ല . ജോസ്കെമാണിയുടെ തീരുമാനംഎന്തായാലും അംഗീകരിക്കും .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.