തിരുവനന്തപുരം: മലയാളി മത്സ്യത്തൊളിലാളികളെ വെടിവച്ചു കൊന്ന കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്ക് ശിക്ഷവാങ്ങിക്കൊടുക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നഷ്ടപരിഹാരം മാത്രം നൽകി കേസ് അവസാനിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണം. കടൽക്കൊല കേസിൽ എല്ലാ നിയമവിരുദ്ധ നടപടികൾക്കുമെതിരെ കേസെടുക്കാൻ ഇന്ത്യയ്ക്ക് അധികാരവും അവകാശവും ഉണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. നാവികർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേരളം അന്ന് കേസ് രജിസ്റ്റർ ചെയതത്. കേരളത്തിൽ വച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്തി അവരെ ജയിലിലാക്കി. യു.പി.എ സർക്കാരിന്റെ കാലാവധി കഴിഞ്ഞ ശേഷമാണ് പ്രതികൾ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.