SignIn
Kerala Kaumudi Online
Tuesday, 24 November 2020 1.11 AM IST

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

maharastra

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. മഹാരാഷ്ട്രയിലെ താനെയിൽ താമസിക്കുന്ന ഗീതാ മോഹൻദാസാണ് മരിച്ചത്. 50 വയസായിരുന്നു. ഇവരുടെ മകൻ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതര സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഗീതാ മോഹൻദാസ്.

നേരത്തെ ഡൽഹിയിലും കൊവിഡ് ബാധിച്ച് മലയാളി മരിച്ചിരുന്നു. ഡൽഹി രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. ഇതോടെ വീണ്ടും എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് ഷാജി മരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID DEATH, MALAYALI COVID DEATH, MAHARASTRA DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.