ന്യൂഡൽഹി: കാറിടിച്ച് വണ്ടിയുടെ മുന്നിലേക്ക് വീണുപോയ വൃദ്ധയുടെ മേൽ അതേ കാർ ഓടിച്ചു കയറ്റി പൊലീസുകാരന്റെ ക്രൂരത. ഡൽഹിയിലെ ഖാസിപൂർ മേഖലയിലെ ഒരു ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. തന്റെ വണ്ടി തട്ടി വീണുപോയ വൃദ്ധയെ രക്ഷിക്കാൻ ആളുകൾ ഓടിവരുന്നത് പൊലീസ് സബ് ഇൻസ്പെകറായ യോഗേന്ദ്ര രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.
വണ്ടി കയറിയിറങ്ങി ഗുരുതരാവസ്ഥയിലായ വൃദ്ധ റോഡിൽ കിടക്കുന്നത് സംഭവ സ്ഥലത്തെ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിലുണ്ട്. വാഹനം ഓടിച്ച പൊലീസ് ഇൻസ്പെക്ടർക്കെതിരെ അമിതവേഗത്തിൽ വാഹനം ഓടിച്ചതിനും മനുഷ്യ ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.