SignIn
Kerala Kaumudi Online
Tuesday, 11 August 2020 1.28 AM IST

ഭാര്യയുമായി​ വഴക്കുണ്ടാക്കി​യ വൃദ്ധൻ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് മരി​ച്ചു

rd

ഹരിപ്പാട്: കാൻസർ രോഗിയായ ഭാര്യയുമായി വഴക്കുണ്ടാക്കിയ വൃദ്ധൻ ഭാര്യാസഹോദരന്റെ വെട്ടേറ്റു മരിച്ചു. കുമാരപുരം എരിക്കാവ് മൂന്നുകുളങ്ങര വീട്ടിൽ ശ്രീകുമാരപിള്ളയാണ് (65) മരിച്ചത്. സംഭവത്തിൽ ഭാര്യാ സഹോദരൻ കൃഷ്ണൻ നായരെ (63) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. കൃഷ്ണൻ നായരുടെ സഹോദരി​ ലളിതയുടെ ഭർത്താവാണ് ശ്രീകുമാരപിള്ള.

ഭാര്യവീട്ടിലായിരുന്നു ശ്രീകുമാരപിള്ളയും കുടുംബവും താമസിച്ചിരുന്നത്. അവിവാഹിതനായ കൃഷ്ണൻ നായരും ഇവരോടൊപ്പമായിരുന്നു താമസം. ശ്രീകുമാരപിള്ള മദ്യപിച്ചെത്തി ലളിതയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ വഴക്കുണ്ടാക്കുന്നതിനിടെ കൃഷ്ണൻനായർ ഇടപെടുകയും ഇവർ തമ്മിൽ കൈയേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടെ കൃഷ്ണൻനായർ വെട്ടുകത്തി ഉപയോഗിച്ച് ശ്രീകുമാരപിള്ളയുടെ തോളിലും വലതുതുടയിലും വെട്ടി.

ലളിത വിവരം അറിയിച്ചതുനസരിച്ച് ചെട്ടികുളങ്ങരയിൽ താമസിക്കുന്ന മരുമകനെത്തി വെട്ടേറ്റ് വീട്ടിൽ കിടന്ന ശ്രീകുമാരപിള്ളയെ 108 ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം വീട്ടിൽ തന്നെ കഴിഞ്ഞ കൃഷ്ണൻനായരെ ഇന്നലെ രാവിലെ തൃക്കുന്നപ്പുഴ സി.ഐ ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി അറസ്റ്റ് ചെയ്തു. ഇയാളെ കായംകുളത്തെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി. കൃഷ്ണൻ നായർക്ക് പ്രത്യേക ജോലിയൊന്നുമില്ല. ശ്രീകുമാരപിള്ള കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്നയാളായിരുന്നു. മക്കൾ: അഞ്ജലി, അഞ്ജന. മരുമക്കൾ: കണ്ണൻ, ശ്രീജിത്ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.