SignIn
Kerala Kaumudi Online
Monday, 10 August 2020 2.20 PM IST

ലഡാക്കിൽ ചൈനയെ മെരുക്കാൻ ഇന്ത്യയെ സഹായിക്കുന്ന തടിമിടുക്കുള്ള അഞ്ച് 'അമേരിക്കക്കാർ'

india

ന്യൂഡൽഹി: ഗൽവാനിലെ ഇന്ത്യ- ചൈന സംഘർഷത്തിന് പിന്നാലെ ചെെനയുടെ കടന്നു കയറ്റത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ആഗോളതലത്തിൽ ഇന്ത്യക്ക് പിന്തുണ നൽകിയ രാജ്യങ്ങൾ ഏറെയാണ്. എന്നാൽ ലഡാക്കിൽ ചെെനയെ മെരുക്കാൻ ഇന്ത്യയെ സഹായിച്ചത് കരുത്തുറ്റ അ‌ഞ്ച് അമേരിക്കൻ വിമാനങ്ങളാണ്. സി-17 ഗ്ലോബ് മാസ്റ്റർ 111 മുതൽ ലോക്ക് ഹീഡ് മാർട്ടിൻ സി-130 ജെ വരെ ഇവയിൽ പെടുന്നു. റഷ്യൻ നിർമിത സുഖോയ് വിമാനങ്ങളും നിലവിൽ ഇന്ത്യയെ സഹായിക്കുന്നുണ്ട്.

1-സി-17 ഗ്ലോബ് മാസ്റ്റർ 111-മിലിട്ടറി ട്രാൻസ്‌പോർട്ട്

india

അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിംഗിന്റെ കൈവശമുള്ള സി–17 ഗ്ലോബ് മാസ്റ്റർ വിമാനം ഇന്ത്യ വാങ്ങിച്ചത് രാജ്യത്തെ പ്രളയങ്ങളിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായാണ്. ഗ്ലോബ് മാസ്റ്റര്‍ വിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഏറെ സഹായമായിരുന്നു.

സൈനിക ദൗത്യത്തിന്റെയും മറ്റു വൻ ദൗത്യങ്ങളുടെയും പ്രധാന ഗതാഗത സേവനമാണ് ബോയിംഗിന്റെ സി -17 ഗ്ലോബ് മാസ്റ്റർ III. ദീർഘദൂര യാത്രയ്ക്ക് വലിയ യുദ്ധോപകരണങ്ങൾ, സൈനികർ, മാനുഷിക സഹായം എന്നിവ ദൂരത്തേക്ക് കൊണ്ടുപോകാൻ ശേഷിയുള്ളതാണ് സി–17. ലോകത്തെവിടെയും ദുർഘടമായ വ്യോമത്താവളങ്ങളിലും മോശമായ കാലാവസ്ഥയിലും ടേക്ക് ഓഫിനും ലാൻഡിംഗിനും കഴിയുമെന്നതും സി–17 ഗ്ലോബ് മാസ്റ്ററിന്റെ പ്രത്യേകതയാണ്.

2-ബോയിംഗ് ചിനൂക്ക് സിഎച്ച്-47- ഹെവി ലിഫ്റ്റ് ഹെലികോപ്‌റ്റർ

boeing

ഇന്ത്യക്ക് മുന്നിൽ എതിരാളികളുടെ മുട്ടു വിറയ്ക്കുന്ന യു.എസ് നിർമിത വിവിധോദ്ദേശ്യ ഹെലികോപ്റ്ററാണ് ചിനൂക്ക്. ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലായിരുന്നു ഇതിന്റെ നിർമാണം. തുടർന്ന് യുഎസ് സേനയുടെ ഭാഗമായി. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ, പീരങ്കികൾ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. യുദ്ധ ടാങ്കുകളടക്കമുള്ള 12 ടൺവരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഈ ഹെലികോപ്റ്ററുകൾക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ. 55 യാത്രക്കാരെ ഒരേ സമയം ഹെലികോപ്റ്റർ ഉൾകൊള്ളും.

3-ബോയിംഗ് അപാച്ചെ-ഗൺഷിപ്പ്-ടാങ്ക്-കില്ലർ

india

അസാമാന്യ യുദ്ധവൈദഗ്‌ദ്ധ്യം കാട്ടാൻ പര്യാപ്‌തമായ അത്യാധുനിക സംവിധാനങ്ങളോടു കൂടിയതാണ്‌ അപ്പാച്ചേ ഹെലികോപ്റ്റർ. യു.എസ്‌. സൈന്യം ഉപയോഗിക്കുന്ന ലോകത്തെതന്നെ മികച്ച സാങ്കേതികക്കരുത്തുള്ള വിവിധോദ്ദേശ യുദ്ധഹെലികോപ്‌റ്ററുകളാണ്‌ എ.എച്ച്‌.-64 കോപ്‌റ്ററുകൾ. മണിക്കൂറിൽ 311 കിലോമീറ്റർ വേഗതയിൽ പറക്കുന്ന അപ്പാച്ചേക്ക് ഇന്ധനമില്ലാതെ 611 മീറ്റർ പറക്കാൻ കഴിയും. 1200 പ്രാവശ്യം നിറയൊഴിക്കാൻ സാധിക്കുന്ന പീരങ്കിയും അപ്പാച്ചേ വഹിക്കുന്നുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അപ്പാച്ചേ പ്രവർത്തിക്കും. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് 128 ലക്ഷ്യങ്ങളെ കണ്ടെത്താൻ അപ്പാച്ചേക്കു കഴിയും. ഒരേ സമയം 16 എതിരാളികളെ നേരിടാനും സാധിക്കും.

4-പി-81 പോസിഡോൺ-ശത്രുസങ്കേതപരിശോധനയ്ക്ക്

poseidon

കരുത്തുറ്റ യുദ്ധവിമാനമാണ് പോസിഡോൺ 81. അമേരിക്കയിലെത്തന്നെ ബോയിംഗ് കമ്പനി തന്നെയാണ് വിമാനത്തിന്റെ നിർമാതാക്കൾ.

5-ലോക്ക് ഹീഡ് മാർട്ടിൻ സി-130 ജെ-ട്രോൻസ്പോർട്ട്,​ സ്പെഷ്യൽ ഫോസസ് എയർലിഫ്റ്റ്

martin

ശത്രുവിനെ നേരിടാൻ കരുത്തുറ്റ യുദ്ധവിമാനമാണ് ലോക്ക് ഹീഡ് മാർട്ടിൻ സി-130 ജെ. പ്രമുഖ അമേരിക്കൻ യുദ്ധവിമാന കമ്പനിയായ ലോക്ക് ഹീഡ് മാർട്ടിനാണ് എഫ് – 16 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിന്ന് നിർമ്മിച്ച് വിതരണം നടത്തുന്നതും. ഒറ്റ എൻജിനുള്ള 100 യുദ്ധവിമാനങ്ങൾ ആദ്യഘട്ടത്തിൽ നിർമ്മിക്കുവാൻ തയ്യാറായി മറ്റൊരു പ്രമുഖ നിർമ്മാണ കമ്പനിയായ സ്വീഡലിലെ സാമ്പും രംഗത്തുവന്നിരുന്നു. ലോക്ക് ഹീഡിന് നിലവിൽ ടെക്സസ്, ഫോർട്ട്വർത്ത് എന്നിവടങ്ങളിൽ മാത്രമാണ് പ്ലാന്റുകൾ ഉള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NATIONAL NEWS, AMERICAN, KIT, INDIAN, MUSCLE, CHINA, BORDER ISSUE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.