SignIn
Kerala Kaumudi Online
Wednesday, 05 August 2020 7.22 PM IST

തിരുവനന്തപുരത്തെ സ്വർണവേട്ട ;കസ്റ്റഡിയിലുള്ള യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒയെ കൊച്ചിയിലേക്ക് കൊണ്ടുപോയി

trivandrum

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി 15 കോടിയുടെ സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായ യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒയെ കൊച്ചിയിലേക്ക് കൊണ്ടുപോയി. മുമ്പും പാർസൽ വഴി സ്വർണക്കടത്ത് ഉണ്ടായോ എന്ന് പരിശോധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

ദുബായിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ലഗേജിൽ നിന്ന് 15 കോടി രൂപ വില വരുന്ന 35 കിലോയിലേറെ ( 4375 പവൻ )​ സ്വർണമാണ് പിടിച്ചത്. ജൂൺ 30ന് ദുബായിലെ ഇന്ത്യൻ കോൺസലേറ്റിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഒരു സുപ്രധാന ഓഫീസിലേക്ക് അയച്ച ലഗേജിൽ ഡോർ ലോക്ക്, ഹാൻഡിൽ തുടങ്ങിയ വസ്തുക്കൾക്കൊപ്പം റോളുകളും റിംഗുകളുമാക്കിയാണ് സ്വർണം വച്ചിരുന്നത്.

ദ്യോഗിക പ്രതിനിധിയാണ് ലഗേജ് വാങ്ങാനെത്തിയത്. രേഖകൾ നൽകുന്നതിലെ ആശയക്കുഴപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. കസ്റ്റംസ് കമ്മിഷണർ ഡൽഹിയിൽ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് അനുമതി തേടിയ ശേഷം ഇന്നലെ ലഗേജ് പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.സാധാരണ സ്വർണ്ണക്കടത്ത് കേസിനെക്കാൾ ഗുരുതരമാണ് ഡിപ്ളോമാറ്റിക് ചാനലിൽ കടത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, TRIVANDRUM, GOLD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.