SignIn
Kerala Kaumudi Online
Wednesday, 05 August 2020 7.51 PM IST

സുശാന്ത് മരണത്തിന് കീഴടങ്ങിയത് മറ്റൊരാളെ രക്ഷിക്കാൻ വേണ്ടി, നടനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രമണിഞ്ഞയാളെന്ന് വെളിപ്പെടുത്തൽ

sushanth

ബൊളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രമണിഞ്ഞയാളാണെന്ന് പാരാനോർമൽ വിദഗ്ദ്ധർ. അമേരിക്കയിലെ പാരാനോർമൽ വിദഗ്ദ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാർസണനും, ഭാര്യ ട്രീസ ലാർസനുമാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി എത്തിയത്.

'സുശാന്ത് മരണമടഞ്ഞത് മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ്. ആർക്കുവേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണെന്ന് മാത്രമറിയാം. മരണകാരണം ആത്മഹത്യയല്ല, കറുത്തവസ്ത്രമണിഞ്ഞയാളാണ് ഇതിന് പിന്നിൽ'- ലാർസൻ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള കോസ്‌മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ വീഡിയോ ചാറ്റിലാണ് ലാർസന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മാസമാണ് മുംബയ് ബാന്ദ്രയിലെ ഫ്ളാറ്റിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUSHANTH SINGH RAJPUT DEATH, BOLLYWOOD, PARANORMAL RESEARCHERS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.