ന്യൂഡൽഹി:ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ന് ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. ലിറ്ററിന് 23-25 പൈസയാണ് കൂട്ടിയത്. പെട്രോൾ വിലയിൽ മാറ്റമില്ല.ഡൽഹിയിൽ ഡീസലിന് 25 പൈസ വർദ്ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 80.78 രൂപയായി ഉയർന്നു.
ജൂണിൽ പെട്രോൾ, ഡീസൽ വില തുടർച്ചയായി 21 ദിവസത്തേക്ക് ഉയർന്നിരുന്നു.കഴിഞ്ഞ ദിവസമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.