SignIn
Kerala Kaumudi Online
Wednesday, 05 August 2020 7.40 PM IST

ജോലിസ്ഥലത്തെ അനുകമ്പയുള്ള മുതലാളിത്തം; ഇരുന്നൂറോളം ജീവനക്കാരെ തിരികെയെത്തിച്ച് ഇൻഫോസിസ്

america

ബംഗളൂരു: കൊവിഡ് മഹാമാരിക്കിടയിൽ അമേരിക്കയിൽ കുടുങ്ങിയ ഇരുന്നൂറോളം ജീവനക്കാരെയും കുടുംബങ്ങളെയും ഇൻഫോസിസ് തിരികെ കൊണ്ടുവന്നു. ചാർട്ടേഡ് ഫ്ലൈറ്റ് വഴി സാൻഫ്രാൻസിസ്കോയിൽ നിന്ന് പറന്നുയർന്ന ഇവർ തിങ്കളാഴ്‌ചയാണ് ബംഗളൂരുവിലെത്തിയത്. അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെയും ചില മീറ്റിംഗുകൾക്കോ ​​പരിപാടികൾക്കോ ​​യു.എസിലേക്ക് പോയ ചിലരെയുമാണ് ഇൻഫോസിസ് തിരികെയെത്തിച്ചത്.

കൊവിഡ് വന്നതോടെ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താത്ക്കാലികമായി നിർത്തിവച്ചിരുന്നു. അതിനിടെയാണ് അനിശ്ചിതാവസ്ഥയുമായി ബന്ധപ്പെട്ട ആഴ്ചകളോളം നീണ്ട പ്രതിസന്ധി അവസാനിപ്പിച്ച് കമ്പനി ഇരുന്നൂറോളം ജീവനക്കാരെ തിരികെയെത്തിച്ചത്.

'ജോലിസ്ഥലത്തെ അനുകമ്പയുള്ള മുതലാളിത്തം!' എന്ന് കമ്പനി സഹസ്ഥാപകൻ നന്ദൻ നിലേകനി ഒരു ജീവനക്കാരന്‍റെ പോസ്റ്റ് റീട്വീറ്റ് ചെയ്തത് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ഐ.ടി സേവന സ്ഥാപനങ്ങൾക്ക് അവരുടെ വരുമാനത്തിന്‍റെ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന വിപണിയാണ് യു.എസ്. വടക്കേ അമേരിക്കയിൽ നിന്ന് വലിയ തോതിലുള്ള വരുമാനമാണ് ഇൻഫോസിസിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം, അരിസോണയിലെ ഫീനിക്സിൽ ഒരു അമേരിക്കൻ സെന്‍റർ ഇൻഫോസിസ് ആരംഭിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, INFOSYIS, AMERICA, CHARTED FLIGHT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.