SignIn
Kerala Kaumudi Online
Tuesday, 11 August 2020 1.31 AM IST

ഫൈനൽ ട്വിസ്റ്റിൽ പിണറായിയും ഉമ്മൻചാണ്ടിയും ഒരേ തൂവൽ പക്ഷികൾ; മുഖ്യമന്ത്രിയെ വിമർശിച്ച് മിഥുൻ മാനുവൽ തേമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

midhun

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ചലച്ചിത്ര സംവിധായകൻ മിഥുൻ മാനുവൽ തോമസിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. പിണറായി നല്ലത് ചെയ്‌തപ്പോഴൊക്കെ കയ്യടിച്ചിട്ടുണ്ടെന്നും ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വിഴ്ചയായി പോയെന്നും മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ലെന്നാണ് മിഥുൻ വിമർശിച്ചിരിക്കുന്നത്. ആട്, അഞ്ചാംപാതിര ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ യുവ സംവിധായകനാണ് മിഥുൻ.

മിഥുന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MIDHUN MANUEL THOMAS, PINARAYI VIJAYAN, OOMANCHANDY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.