SignIn
Kerala Kaumudi Online
Thursday, 06 August 2020 1.36 PM IST

അപകടത്തിൽ ചലനമറ്റ് വനിതാ വില്ലേജ് ഒാഫീസർ: നടപടിയെടുക്കുമെന്ന് മന്ത്രി

kk
കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ട്

പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് എട്ട് വർഷമായി ചലനമറ്റ് കിടക്കുന്ന വനിതാ വില്ലേജ് ഒാഫീസർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ നടപടിയെടുക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ കേരളകൗമുദിയോട് പറഞ്ഞു. വില്ലേജ് ഒാഫീസറുടെ പേരിൽ വന്ന അപേക്ഷകളുടെയും അപകട നഷ്ടപരിഹാരത്തുക ലഭ്യമല്ലാതിരുന്നതിന്റെയും കാര്യത്തിൽ ഫയലുകൾ പരിശോധിക്കേണ്ടതുണ്ട്. ലോക് ഡൗൺ നിയന്ത്രണമുള്ളതിനാൽ റവന്യൂ കമ്മിഷണറേറ്റിൽ ഹാജർ നില കുറവാണ്. അപേക്ഷകളിൽ എന്തുകൊണ്ടാണ് നടപടി വൈകിയതെന്നത് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. 'അപകടത്തിൽ 8 വർഷം ചലനമറ്റ് വനിതാ വില്ലേജ് ഒാഫീസർ' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.2012 മെയ് 22ന് ഇലന്തൂർ വില്ലേജ് ഒാഫീസിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തേക്കു വരവെ സഹപ്രവർത്തകന്റെ ബൈക്കിന്റെ പിന്നിൽ നിന്നു വീണ് കൊടുമൺ അങ്ങാടിക്കൽ വടക്ക് സരസ്വതി വിലാസത്തിൽ അജിതകുമാരി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലാണ്. സംസാരശേഷയും ചലനശേഷിയും നഷ്ടപ്പെട്ടു. അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്ത വിവരമാണ് കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. അടുത്ത വർഷം മേയിലാണ് അജിതകുമാരിയുടെ വിരമിക്കൽ പ്രായം.അജിതകുമാരിക്ക് 2018 മുതൽ ഇൻവാലിഡ് പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടത് റവന്യു കമ്മിഷണറുടെ ഒാഫീസാണ്. അപകട ശേഷം രണ്ട് വർഷം കൂടി ശമ്പളം ലഭിച്ചിരുന്നു. പിന്നീട് മുടങ്ങി. തുടർന്നും അത് ലഭിക്കാൻ ഭർത്താവ് രാജൻപിള്ള കളക്ടറേറ്റിലും റവന്യു ഡയറക്ടറേറ്റിലും കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. തന്റെ മക്കളിൽ ഒരാൾക്ക് ജോലി നൽകണമെന്ന അപേക്ഷയിലും റവന്യു വകുപ്പ് തീരുമാനമെടുത്തിട്ടില്ല. രാജൻപിള്ള തൊഴിൽ രഹിതനാണ്. ഭവനവായ്പയും മക്കളുടെ വിദ്യാഭ്യാസ വായ്പയും തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ വീട്ടിൽ ബാങ്കിന്റെ ജപ്തി നോട്ടീസെത്തിയിട്ടുണ്ട്.

 സർക്കാരിന് ആശ്രിതനിയമനം നടത്താം

അജിതകുമാരിയുടെതിന് സമാനമായി അപകടത്തിൽ പെട്ടയാളുടെ ആശ്രിതന് സർക്കാർ നിയമനം നൽകാൻ സംസ്ഥാന സർക്കാർ പ്രത്യേക അനുവാദം നൽകിയിട്ടുണ്ട്. കൊല്ലം പൻമന വടക്കുംതല മല്ലയിൽ ഷെറഫിന്റെ മകനാണ് ജോലി ലഭിച്ചത്. കഴിഞ്ഞമാസം 24ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമനം നൽകാൻ തീരുമാനിച്ചത്. 2015ൽ ആലപ്പുഴ ആറാട്ടുപുഴ പഞ്ചായത്തിൽ ജോലി ചെയ്യവേ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഷറഫിന് കഴുത്തിന് താഴേക്ക് ചലന ശേഷും സ്പർശന ശേഷിയും നഷ്ടപ്പെട്ടിരുന്നു. ഷറഫിന് ഇൻവാലിഡ് പെൻഷൻ അനുവദിക്കുകയും മകന് ജോലി നൽകുകയുമായിരുന്നു.

ശമ്പളത്തിനും പെൻഷനും അർഹത

അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സർക്കാർ ജീവനക്കാർക്ക് വിരമിക്കൽ പ്രായം വരെ ശമ്പളവും ആനുകൂല്യങ്ങളും തുടർ പെൻഷനും ലഭിക്കാൻ അർഹതയുണ്ടെന്ന് 2016ൽ കേന്ദ്രസർക്കാർ പാസാക്കിയ പേഴ്സൺസ് വിത്ത് ഡെസിബിലിറ്റീസ് ആക്ടിൽ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VILLEGE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.