SignIn
Kerala Kaumudi Online
Monday, 10 August 2020 8.10 AM IST

കൊവിഡ് ഭീതി; ബഹ്റൈനില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കർശനമാക്കി

bahrain

റിയാദ്:കൊവിഡ് ആശങ്കള്‍ക്ക് ഒപ്പം ഗള്‍ഫ് നാടുകളില്‍ രോഗബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതാണ് പല രാജ്യങ്ങള്‍ക്കും തിരിച്ചടിയാകുന്നത്. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയരുകയാണ്.സാമ്പത്തിക നില ഭദ്രമാക്കാന്‍ മിക്ക രാജ്യങ്ങളും ഇളവുകള്‍ അനുവദിച്ചു. ശക്തമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ഇതിനിടെയാണ് കൊവിഡ് ബാധിതരുടെ എണ്ണം ശക്തമാകുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതാണ് പല രാജ്യങ്ങള്‍ക്കും തിരിച്ചടിയാകുന്നത്.

കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ള ഒമാനില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ രോഗബാധിതരുടെ എണ്ണം 47735 ആയി. ആകെ മരണസംഖ്യ 213 ആയി. തിങ്കളാഴ്ച 1557 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 1057 പേരും സ്വദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 29146 ആയി. ചികിത്സയില്‍ കഴിയുന്ന പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ മരണനിരക്ക് ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ പറഞ്ഞു.

സൗദിയില്‍ കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം കുറയുകയാണ്. ഇതുവരെ 149634 പേര്‍ രോഗമുക്തി നേടി.പുതിയതായി 420 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 213716 ആയി.തിങ്കളാഴ്ച 52 മരണങ്ങളാണ് രാജ്യത്തുണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 1968 ആയി. ഈ സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,064 കൊവിഡ് ടെസ്റ്റുകള്‍ രാജ്യവ്യാപകമായി നടന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ നിയന്ത്രണങ്ങള്‍ വര്‍ധിക്കുകയാണ്.പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കി. പൊതു ടോയ്‌ലറ്റ്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയല്‍ റൂം എന്നിവ അടച്ചിടും. നിര്‍ബന്ധമായും സമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. ബീച്ചില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. അകലം പാലിച്ച് വേണം എല്ലാവരും ഒത്തുകൂടാന്‍. പരസ്പര സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കണം. ആശങ്ക പരത്തുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, GULF, GULF NEWS, BAHRAIN, COVID 19, RULES, STRICT RESTRICTIONS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.