SignIn
Kerala Kaumudi Online
Wednesday, 05 August 2020 8.09 PM IST

സംവി​ധായികയാവാൻ മംമ്ത

സി​നി​മ​യി​ൽ​ ​പ​തി​ന​ഞ്ചു​ ​വ​ർ​ഷം​ പി​ന്നി​ടുന്ന​
​മം​മ്ത​ ​മോ​ഹ​ൻ​ദാ​സ് ​നി​ർ​മ്മാ​താ​വി​ന്റെ​യും
സം​വി​ധാ​യി​ക​യു​ടെ​യും​ കു​പ്പാ​യം​
അ​ണി​യാ​ൻ​ ​ഒ​രു​ങ്ങു​ന്നു

mamatha

ഒ​​​രു​​​ ​​​'​​​മ​​​യു​​​ഖ​​​"​​​മാ​​​ണ് ​​​മം​​​മ്ത​​​ ​​​മോ​​​ഹ​​​ൻ​​​ദാ​​​സി​​​നെ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ന് ​​​സ​​​മ്മാ​​​നി​​​ച്ച​​​ത്.​​​ ​​​ഹ​​​രി​​​ഹ​​​ര​​​ൻ​​​ ​​​വെ​​​ള്ളി​​​ത്തി​​​ര​​​യ്ക്ക് ​​​ന​​​ല്കി​​​യ​​​ ​​​ന​​​ക്ഷ​​​ത്രം.​​​ ​​​ആ​​​ദ്യ​​​ ​​​സി​​​നി​​​മ​​​ ​​​ക​​​ഴി​​​ഞ്ഞു​​​ ​​​വെ​​​ള്ളി​​​ത്തി​​​ര​​​യോ​​​ട് ​​​എ​​​ന്ന​​​ന്നേ​​​ക്കു​​​മാ​​​യി​​​ ​​​വി​​​ട​​​ ​​​പ​​​റ​​​യാ​​​നാ​​​യി​​​രു​​​ന്നു​​​ ​​​മം​​​മ്ത​​​യു​​​ടെ​​​ ​​​തീ​​​രു​​​മാ​​​നം.​​​എ​​​ന്നാ​​​ൽ​​​ ​​​സി​​​നി​​​മ​​​ ​​​മം​​​മ്ത​​​യെ​​​ ​​​സ്നേ​​​ഹി​​​ക്കാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യി​​​ട്ട് ​​​പ​​​തി​​​ന​​​ഞ്ചു​​​ ​​​വ​​​യ​​​സാ​​​യി.​​​'​​​ഡാ​​​ഡി​​​ ​​​മ​​​മ്മി​​​'​​​ ​​​പാ​​​ടി​​​ ​​​ഗാ​​​യി​​​ക​​​യാ​​​യി​​​ ​​​തി​​​ള​​​ങ്ങി​​​യ​​​പ്പോ​​​ൾ​​​ ​​​മം​​​മ്ത​​​യി​​​ലെ​​​ ​​​പാ​​​ട്ടു​​​കാ​​​രി​​​യെ​​​യും​​​ ​​​ക​​​ണ്ടു.​​​പി​​​ന്നേ​​​ ​​​എ​​​ത്ര​​​യോ​​​ ​​​മം​​​മ്ത​​​ ​​​പാ​​​ട്ടു​​​ക​​​ൾ,​​​​​​​മം​​​മ്ത​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ .​​​കാ​​​ൻ​​​സ​​​റി​​​നെ​​​ ​​​തോ​​​ല്പ്പി​​​ച്ച​​​പ്പോ​​​ൾ​​​ ​​​മം​​​മ്ത​​​യു​​​ടെ​​​ ​​​മു​​​ഖ​​​ത്ത് ​​​നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം​​​ ​​​ക​​​ണ്ടു.​​​മം​​​മ്ത​​​ ​​​എ​​​ന്നും​​​ ​​​ഇ​​​ങ്ങ​​​നെ​​​യാ​​​ണ്.​​​എ​​​ല്ലാ​​​ത്തി​​​നെ​​​യും​​​ ​​​ചി​​​രി​​​ ​​​തൂ​​​വി​​​ ​​​സ്വീ​​​ക​​​രി​​​ക്കും.​​​ജീ​​​വി​​​ത​​​ത്തി​​​ലെ​​​ഏ​​​റ്റ​​​വും​​​ ​​​പു​​​തി​​​യ​​​ ​​​വി​​​ശേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തും​​​ ​​​ചി​​​രി​​​തൂ​​​വി.

ആ​​​ദ്യ​​​മാ​​​യി​​​ ​​​ച​​​ല​​​ച്ചി​​​ത്ര​​​ ​​​നി​​​‌​​​ർ​​​മ്മാ​​​ണ​​​ ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ​​​പ്ര​​​വേ​​​ശി​​​ക്കു​ക​യാ​ണ​ല്ലേ?
​​മം​​​മ്ത​​​ ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് ​​​പ്രൊ​​​ഡ് ​​​ക് ​​​ഷ​​​ൻ​​​സ് ​​​എ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണ​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​പേ​​​ര്.​​​ ​​​ആ​​​ദ്യ​​​ ​​​സി​​​നി​​​മ​​​ ​​​ഉ​​​ട​​​ൻ​​​ ​​​ഉ​​​ണ്ടാ​​​വും.​​​'​​​മ​​​യൂ​​​ഖം​​​'​​​ ​​​ചെ​​​യ്ത് ​​​ര​​​ണ്ടു​​​ ​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​സി​​​നി​​​മ​​​ ​​​നി​​​ർ​​​മ്മി​​​ക്കാ​​​ൻ​​​ ​​​ആ​​​ലോ​​​ചി​​​ച്ച​​​താ​​​ണ്.​​​ ​​​പി​​​ന്നീ​​​ട് ​​​ഉ​​​പേ​​​ക്ഷി​​​ച്ചു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ആ​​​ ​​​സം​​​രം​​​ഭം​​​ ​​​ഉ​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്ന് ​​​വീ​​​ണ്ടും​​​ ​​​തോ​​​ന്നി.​​​ ​​​താ​​​ര​​​ങ്ങ​​​ളെ​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ചു​​​ ​​​വ​​​രു​​​ന്നു.​​​സി​​​നി​​​മ​​​ ​​​ഒ​​​രു​​​ ​​​ബി​​​സി​​​ന​​​സ് ​​​കൂ​​​ടി​​​യാ​​​ണ്.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​പ​​​രി​​​ചി​​​ത​​​ ​​​മു​​​ഖം​​​ ​​​വേ​​​ണം.​​​ ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ ​​​ആ​​​ദ്യ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യി​​​ല്ല.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​തി​​​ഥി​​​ ​​​വേ​​​ഷം​​​ ​​​വ​​​ന്നാ​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കും.​​​പാ​​​ട്ടു​​​ക​​​ൾ​​​ ​​​എ​​​നി​​​ക്ക് ​​​ഇ​​​ഷ്ട​​​മാ​​​ണ്.​​​ ​​​മൂ​​​ന്നു​​​ ​​​പാ​​​ട്ടു​​​ക​​​ൾ​​​ ​​​ഉ​​​ണ്ടാ​​​വും.​​​ ​​​ന്യു​​​ജ​​​ന​​​റേ​​​ഷ​​​ൻ​​​ ​​​പാ​​​ട്ടാ​​​ണ്.​​​ ​​​ആ​​​ർ​​​ക്കും​​​ ​​​മൂ​​​ളി​​​ ​​​പാ​​​ടാ​​​വു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​പാ​​​ട്ടും​ ​ഉ​​​ണ്ടാ​​​വും.​​​സി​​​നി​​​മ​​​ ​​​നി​​​ർ​​​മ്മി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ഞാ​​​നും​​​ ​​​ഒ​​​രു​​​ ​​​നി​​​ർ​​​മ്മാ​​​താ​​​വി​​​നെ​​​ ​​​പോ​​​ലെ​​​ ​​​ചി​​​ന്തി​​​ക്കു​മാ​യി​രി​ക്കും.

​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​മം​​​മ്ത​​​ ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് ​​​എ​​​ന്ന് ​​​എ​​​പ്പോ​​​ൾ​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാം​​​ ​​​?​
വൈ​​​കാ​​​തെ​​​ ​​​അ​​​തും​​​ ​​​ഉ​​​ണ്ടാ​​​വും.​​​ ​​​ആ​​​ദ്യം​​​ ​​​നി​​​ർ​​​മ്മാ​​​ണം.​​​അ​​​തു​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​സം​​​വി​​​ധാ​​​നം​​​ ​​​എ​​​ന്നാ​​​ണ് ​​​തീ​​​രു​​​മാ​​​നം.​​​ ​​​ഒ​​​രു​​​ ​​​ന​​​ല്ല​
​​സി​​​നി​​​മ​​​യി​​​ലൂ​​​ടെ​​​ ​​​സം​​​വി​​​ധാ​​​യി​​​ക​​​യാ​​​വ​​​ണം.​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​ധി​​​കം​​​ ​​​കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​ ​​​വ​​​രി​​​ല്ല.


സി​​​നി​​​മ​​​യി​​​ൽ​​​ 15​​​ ​​​വ​​​ർ​​​ഷം.​​​ ​​​പി​​​ന്നി​​​ട്ട​​​ ​​​ആ​​​ ​​​യാ​​​ത്ര​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​പോ​​​വു​​​ന്നു​​​?​
ഏ​​​റെ​​​ ​​​ര​​​സ​​​ക​​​ര​​​മാ​​​ണ് ​​​യാ​​​ത്ര.​​​ ​​​വി​​​ശ്വാ​​​സം​​​ ​​​വ​​​രു​​​ന്നി​​​ല്ല.​​​ ​​​ആ​​​ ​​​യാ​​​ത്ര​​​ ​​​തു​​​ട​​​ര​​​ട്ടെ.​​​ ​​​ഇ​​​നി​​​യും​​​ ​​​ഒ​​​രു​​​പാ​​​ട് ​​​മു​​​ൻ​​​പോ​​​ട്ട് ​​​പോ​​​വ​​​ണം.​​​ചെ​​​റി​​​യ​​​ ​​​ഇ​​​ട​​​വേ​​​ള​​​ക​​​ൾ​​​ ​​​ഇ​​​ട​​​യ്ക്ക് ​​​സം​​​ഭ​​​വി​​​ച്ചു.​​​ ​​​ക​​​ഥ​​​ ​​​തു​​​ട​​​രു​​​ന്നു,​​​​​​​ ​​​മൈ​​​ ​​​ബോ​​​സ് ,​​​​​​​ ​​​ടു​​​ ​​​ക​​​ൺ​​​ട്രീ​​​സ് ​​​എ​​​ന്നീ​​​ ​​​സി​​​നി​​​മ​​​യി​​​ലൂ​​​ടെ​​​ ​​​ശ​​​ക്ത​​​മാ​​​യി​​​ ​​​മ​​​ട​​​ങ്ങി​​​ ​​​വ​​​രാ​​​ൻ​​​ ​​​സാ​​​ധി​​​ച്ചു.​​​ഫോ​​​റ​​​ൻ​സി​​​ക്കാ​ണ് ​അ​ടു​ത്ത​ ​ചി​​​ത്രം.​ ​​​ടൊ​​​വി​​​നോ​​​ ​​​തോ​​​മ​​​സി​​​നൊ​​​പ്പം​​​ ​​​ആ​​​ദ്യ​​​മാ​​​ണ്.

ബ​​​ഹ് ​​​റൈ​​​നി​​​ൽ​​​ ​​​ജ​​​നി​​​ച്ചു​​​ ​​​വ​​​ള​​​ർ​​​ന്ന് ​​​യു.​​​എ​​​സി​​​ലും​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലു​​​മാ​​​യി​​​ ​​​ജീ​​​വി​​​ക്കു​​​മ്പോ​​​ഴും​​​ ​​​ഏ​​​താ​​​ണ് ​​​ഏ​​​റ്റ​​​വും​​​ ​​​പ്രി​​​യ​​​ ​​​

ന​​​ഗ​​​രം?
ക​​​ണ്ണൂ​​​ർ.​​​ ​​​എ​​​ന്റെ​​​ ​​​ജീ​​​വി​​​തം​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​തു​​​ ​​​അ​​​വി​​​ടെ​​​യാ​​​ണ്.​​​ ​​​ഒ​​​രു​​​ ​​​പോ​​​സി​​​റ്റീ​​​വ് ​​​വൈ​​​ബ് ​​​എ​​​പ്പോ​​​ഴും​​​ ​​​ആ​​​ ​​​ന​​​ഗ​​​രം​​​ ​​​ത​​​രു​​​ന്നു.​​​ ​​​കൊ​​​ച്ചി​​​യോ​​​ ​​​കോ​​​ഴി​​​ക്കോ​​​ടോ​​​ ​​​പോ​​​ലെ​​​ ​​​വ​​​ലി​​​യ​​​ ​​​വ​​​ള​​​ർ​​​ച്ച​​​ ​​​കൈ​​​വ​​​രി​​​ക്കാ​​​ത്ത​​​ ​​​ന​​​ഗ​​​ര​​​മാ​​​ണ് ​​​എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ​​​വ​​​രു​​​ന്ന​​​തു​​​വ​​​രെ​​​ ​​​ക​​​ണ്ണൂ​​​ർ.​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​ഗ്രാ​​​മീ​​​ണ​​​ഛാ​​​യ​​​യും​​​ ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ളും​​​ ​​​തെ​​​യ്യ​​​ങ്ങ​​​ളും​​​ ​​​ക​​​ണ്ട​​​ത് ​​​അ​​​വി​​​ടെ​​​യാ​​​ണ്.​​​ ​​​ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ​​​ ​​​ഗ്രാ​​​മാ​​​ന്ത​​​രീ​​​ക്ഷം​​​ ​​​ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്ന് ​​​മാ​​​റാ​​​തെ​​​ ​​​നി​​​ല്ക്കു​​​ന്നു.​​​ഇ​​​പ്പോ​​​ൾ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​മി​​​സ് ​​​ചെ​​​യ്യു​​​ന്ന​​​ത് ​​​ക​​​ണ്ണൂ​​​രി​​​നെ​​​യാ​​​ണ്.​​​ ​​​എ​​​ന്റെ​​​ ​​​ഹൃ​​​ദ​​​യ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​ണ് ​​​എ​​​ന്നും​​​ ​​​ക​​​ണ്ണൂ​​​ർ.​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​പു​​​തി​​​യ​​​ ​​​കാ​​​ഴ്ച​​​ക​​​ൾ​​​ ​​​കാ​​​ട്ടി​​​ത്ത​​​ന്ന​​​ ​​​നാ​​​ട്.​​​ ​​​തെ​​​യ്യം​​​ ​​​കെ​​​ട്ടു​​​ന്ന​​​വ​​​രെ​​​ ​​​ദൈ​​​വ​​​മാ​​​യാ​​​ണ് ​​​കാ​​​ണു​​​ന്ന​​​ത് .​​​ ​​​​​ ​​​എ​​​ല്ലാം​​​ ​​​വേ​​​റി​​​ട്ട​​​ ​​​കാ​​​ഴ്ച​​​ക​​​ൾ.​​​ ​​​മ​​​ട്ട​​​ന്നൂ​​​രാ​​​ണ് ​​​ഡാ​​​ഡി​​​യു​​​ടെ​​​ ​​​ത​​​റ​​​വാ​​​ട്.​​​ക​​​ണ്ണൂ​​​രി​​​ന്റെ​​​ ​​​ച​​​രി​​​ത്രം​​​ ​​​ഡാ​​​ഡി​​​ക്ക് ​​​അ​​​ത്യാ​​​വ​​​ശ്യം​​​ ​​​അ​​​റി​​​യാം.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ഡാ​​​ഡി​​​യു​​​ടെ​​​ ​​​പ​​​തി​​​നേ​​​ഴു​​​ ​​​വ​​​യ​​​സി​​​ൽ​​​ ​​​ഡാ​​​ഡി​​​ ​​​അ​​​വി​​​ടം​​​ ​​​വി​​​ട്ടു​​​ ​​​ഗ​​​ൾ​​​ഫി​​​ൽ​​​പ്പോ​​​യി.​ ​​​ന​​​ല്ല​​​ ​​​ആ​​​ളു​​​ക​​​ളെ​​​ ​​​ക​​​ണ്ണൂ​​​രി​​​ൽ​​​ ​​​പോ​​​യാ​​​ൽ​​​ ​​​കാ​​​ണാ​​​മെ​​​ന്ന് ​​​പ​​​റ​​​യാ​​​റു​​​ണ്ട്.​​​ ​​​സ് ​​​നേ​​​ഹ​​​വും​​​ ​​​ന​​​ന്മ​​​നി​​​റ​​​ഞ്ഞ​​​ ​​​മ​​​ന​​​സു​​​മാ​​​ണ് ​​​അ​​​വ​​​ർ​​​ക്ക്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​വൈ​​​ര​​​ത്തി​​​ന്റെ​​​ ​​​പേ​​​രി​​​ൽ​​​ ​​​ചി​​​ല​​​ ​​​ക​​​ള​​​ങ്കം​​​ ​​​അ​​​വി​​​ടെ​​​ ​​​ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.​​​അ​​​തു​​​ ​​​മാ​​​റ്റി​​​ ​​​നി​​​റു​​​ത്തി​​​യാ​​​ൽ​​​ ​​​സു​​​ന്ദ​​​ര​​​മാ​​​ണ് .​​​ ​​​ബ​​​ഹ് ​​​റൈ​​​നി​​​ൽ​​​നി​​​ന്ന് ​​​എ​​​ല്ലാ​​​ ​​​അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തും​​​ ​​​നാ​​​ട്ടി​​​ൽ​​​ ​​​പോ​​​വു​​​ന്ന​​​ത് ​​​ഡാ​​​ഡി​​​ക്ക് ​​​നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.​​​ ​​​അ​​​വി​​​ടെ​​​യാ​​​ണ് ​​​ബ​​​ന്ധു​​​ക്ക​​​ൾ​​​ ​​​എ​​​ല്ലാം.​​​ ​​​എ​​​ന്നേ​​​ക്കാ​​​ൾ​​​ ​​​മു​​​തി​​​ർ​​​ന്ന​​​ ​​​ക​​​സി​​​ൻ​​​സ് ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​അ​​​വി​​​ടെ​​​ ​​​എ​​​നി​​​ക്ക് ​​​ചേ​​​ട്ട​​​ൻ​​​മാ​​​രെ​​​യും​​​ ​​​ചേ​​​ച്ചി​​​മാ​​​രെ​​​യും​​​ ​​​കി​​​ട്ടി.​​​

ലോ​​​സ് ​​​ഏ​​​ഞ്ച​​​ൽ​​​സി​​​ലെ​​​ ​​​താ​​​മ​​​സം​​​ ​​​മം​​​മ്ത​​​യു​​​ടെ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​വ​​​രു​​​ത്തി​​​യ​​​ ​​​മാ​​​റ്റം?
ക​​​ണ്ണൂ​​​രു​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ൽ​​​ ​​​പ്രി​​​യ​​​ ​​​നാ​​​ടാ​​​ണ് ​​​ലോ​​​സ് ​​​ഏ​​​ഞ്ച​​​ൽ​​​സ്.​​​ ​​​യു.​​​എ​​​സി​​​ൽ​​​ ​​​പോ​​​വ​​​ണ​​​മെ​​​ന്ന് ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ചി​​​ല്ല.​​​ ​​​ആ​​​ ​​​ന​​​ഗ​​​രം​​​ ​​​എ​​​ന്നെ​​​ ​​​വി​​​ളി​​​ക്കു​​​മെ​​​ന്ന് ​​​ക​​​രു​​​തി​​​യി​​​ല്ല.​​​ ​​​ബ​​​ഹ് ​​​റൈ​​​നി​​​ൽ​​​ ​​​ജ​​​നി​​​ച്ചു​​​ ​​​വ​​​ള​​​ർ​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​യു.​​​ ​​​എ​​​സ് ​​​എ​​​ന്റെ​​​ ​​​സ്വ​​​പ്ന​​​ ​​​ഭൂ​​​മി​​​യാ​​​യി​​​രു​​​ന്നി​​​ല്ല.​​​ലോ​​​സ് ​​​ഏ​​​ഞ്ച​​​ൽ​​​സി​​​ൽ​​​ ​​​പോ​​​യ​​​ശേ​​​ഷം​​​ ​​​ജീ​​​വി​​​തം​​​ ​​​ന​​​ന്നാ​​​യി​​​ ​​​പ​​​ഠി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​ഒ​​​റ്റ​​​യ്ക്ക് ​​​ഒ​​​രു​​​ ​​​നാ​​​ട്ടി​​​ലേ​​​ക്ക് ​​​പോ​​​വു​​​ന്ന​​​ത് ​​​ ​ആ​​​ദ്യം.​ ​ചി​​​കി​​​ത്സ​യ് ​ക്കാ​യാ​ണ് ​പോ​യ​ത്.​ ​​​അ​​​വി​​​ടെ​​​ ​​​എ​​​ന്നെ​​​ ​​​സ​​​ഹാ​​​യി​​​ക്കാ​​​ൻ​​​ ​​​ആ​​​രു​​​മി​​​ല്ല.​​​ ​​​വെ​​​ള്ളം,​​​ ​​​വൈ​​​ദ്യു​​​തി​​​ ,​​​ ​​​താ​​​മ​​​സം,​​​തു​​​ട​​​ങ്ങി​​​ ​​​നൂ​​​റു​​​കൂ​​​ട്ടം​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ .​​​എ​​​ല്ലാം​​​ ​​​ഒ​​​റ്റ​​​യ്ക്ക് ​​​ചെ​​​യ്തു.​​​ ​​​ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി​​​ ​​​അ​​​ത്ര​​​ ​​​ന​​​ല്ല​​​ത​​​ല്ല.​​​ ​​​ഒ​​​രു​​​ ​​​വെ​​​ല്ലു​​​വി​​​ളി​​​ ​​​പോ​​​ലെ​​​ ​​​ഏ​​​റ്റെ​​​ടു​​​ത്തു.​​​ ​​​ധൈ​​​ര്യം​​​ ​​​സ്വ​​​യം​​​ ​​​സം​​​രം​​​ഭി​​​ച്ച് ​​​എ​​​ല്ലാം​​​ ​​​ചെ​​​യ്തു.​​​ ​​​ഇ​​​വി​​​ട​​​ത്തെ​​​ ​​​എ​​​ല്ലാ​​​ ​​​ചി​​​കി​​​ത്സ​​​യും​​​ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ശേ​​​ഷ​​​മാ​​​ണ് ​​​യു​​​എ​​​സി​​​ൽ​​​ ​​​പോ​​​വു​​​ന്ന​​​ത്.​​​ ​​​തു​​​ട​​​ർ​​​ ​​​ജീ​​​വി​​​തം​​​ ​​​ഉ​​​ണ്ടാ​​​വു​​​മെ​​​ന്ന് ​​​ഉ​​​റ​​​പ്പു​ണ്ടാ​യി​​​രു​ന്നി​​​ല്ല.​​​ ​​​ഇ​​​മ്മ്യൂ​​​ണ​​​ൽ​​​ ​​​തെ​​​റാ​​​പ്പി​​​ ​​​ചി​​​കി​​​ത്സ​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യാ​​​ണ് ​​​പോ​​​യ​​​ത്.​​​ ​​​ഏ​​​ക​​​ ​​​ചി​​​കി​​​ത്സ​​​ ​​​മാ​​​ർ​​​ഗം.​​​ ​​​അ​​​തി​​​ൽ​​​നി​​​ന്നു​​​ ​​​കൊ​​​ണ്ട് ​​​ജീ​​​വി​​​തം​​​ ​​​തി​​​രി​​​കെ​​​ ​​​പി​​​ടി​​​ക്ക​​​ണം.​​​ ​​​ഇ​​​മ്മ്യൂ​​​ണ​​​ൽ​​​ ​​​തെ​​​റാ​​​പ്പി​​​യു​​​ടെ​​​ ​​​മ​​​രു​​​ന്ന് ​​​ക​​​ണ്ടു​​​ ​​​പി​​​ടി​​​ച്ച​​​ത് 1984​​​ൽ​​​ ​​​ആ​​​ണ്.​​​ ​​​ആ​​​ ​​​വ​​​ർ​​​ഷ​​​മാ​​​ണ് ​​​ഞാ​​​ൻ​​​ ​​​ജ​​​നി​​​ക്കു​​​ന്ന​​​ത്.​​​ ​​​അ​​​ഞ്ച​​​ര​​​ ​​​വ​​​ർ​​​ഷ​​​മാ​​​യി​​​ ​​​ലോ​​​സ് ​​​ഏ​​​ഞ്ച​​​ൽ​​​സി​​​ൽ​ ​താ​മ​സം.
​​ ​
ചി​​​കി​​​ത്സ​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​തു​​​ട​​​രു​​​ക​​​യാ​​​ണോ?

മാ​​​സ​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ ​​​പ്രാ​​​വ​​​ശ്യം​​​ ​​​ഇ​​​മ്മ്യൂ​​​ണ​​​ൽ​​​ ​​​തെ​​​റാ​​​പ്പി​​​യു​​​ണ്ട്.​​​ ​​​നേ​​​ര​​​ത്തെ​​​ ​​​ര​​​ണ്ടു​​​ ​​​പ്രാ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ചി​​​കി​​​ത്സ​​​യി​​​ലൂ​​​ടെ​​​ ​​​ക​​​ട​​​ന്നു​​​ ​​​പോ​​​വു​​​ക​​​യും​​​ ​​​പി​​​ന്നീ​​​ട് ​​​നി​​​റു​​​ത്തു​​​ക​​​യും​​​ ​​​ചെ​​​യ്ത​​​പ്പോ​​​ൾ​​​ ​​​രോ​​​ഗം​​​ ​​​വീ​​​ണ്ടും​​​ ​​​വ​​​ന്നു.​​​ ​​​ഇ​​​മ്മ്യൂ​​​ണ​​​ൽ​​​ ​​​തെ​​​റാ​​​പ്പി​​​യു​​​ടെ​​​ ​​​മ​​​രു​​​ന്ന് ​​​മു​​​പ്പ​​​തു​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​ആ​​​ളു​​​ക​​​ളി​​​ൽ​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​വി​​​ജ​​​യ​​​പ്ര​​​ദം.​​​ ​​​അ​​​തി​​​ൽ​​​ ​​​ഒ​​​രാ​​​ളാ​​​ണ് ​​​ഞാ​​​ൻ.​​​ ​​​മ​​​രു​​​ന്നു​​​ ​​​പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ​​​ ​​​വ​​​ലി​​​യ​​​ ​​​യാ​​​ത്ര​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ണ് ​​​ഇ​​​വി​​​ടെ​​​ ​​​വ​​​രെ​​​ ​​​എ​​​ത്തി​​​യ​​​ത്.​​​മൂ​​​ന്നു​​​ ​​​പ്രാ​​​വ​​​ശ്യം​​​ ​​​രോ​​​ഗം​​​

​​​വ​​​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMATHA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.