SignIn
Kerala Kaumudi Online
Tuesday, 11 August 2020 12.43 AM IST

കൊവിഡ് കാലത്ത് ഫാഷൻ ലോകവും ഡിജിറ്റൽ വഴിയേ; ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഓൺലൈൻ വർക്ക്ഷോപ്പുകൾ ആരംഭിക്കുന്നു

a

കൊവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വം നിലനിൽക്കുകയാണ്.ഇതിന്റെ പശ്ചാത്തലത്തിൽ ഫാഷൻ 'ഈ' മേഖലയ്ക്കാകെ പുതിയ ഊർജ്ജം പകരുക എന്ന ലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച്, ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗും മിസ്റ്റർ & മിസ്സിസ് ഇൻ‌ഡിവുഡും കൈ കോർത്തുകൊണ്ട്, ഫാഷൻ മേഖലയിൽ താല്പര്യമുള്ളവർക്കായി ഒരു ഓൺലൈൻ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.

മോഡലുകൾക്കും ഈ മേഖലയിൽ അഭിരുചിയും കഴിവുള്ളവർക്കും, സങ്കീർണമായ ഫാഷൻ മേഖല അടുത്തറിയുവാൻ സഹായിക്കുന്ന രീതിയിലാണ് മൂന്ന് ദിവസത്തെ ആഗോള സർട്ടിഫിക്കേഷൻ കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്.ഇതിൽ പങ്കെടുക്കുന്നവർക്ക്, കോഴ്സ് തീരുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. ഈ മേഖലയിൽ ഒരു കരിയർ തെരഞ്ഞെടുക്കാൻ താൽപര്യമുള്ളവർക്ക് അവരുടെ അറിവിന്റേയും അഭിരുചിയുടെയും സാക്ഷ്യപത്രമായി ഈ സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും.

ജൂലായ് 24, 25, 26 തീയതികളിൽ ഓൺലൈനിലൂടെ നടത്തുന്ന ഈ കോഴ്‌സിൽ, ആറ് വിഭാഗങ്ങളും ഒരു പരീക്ഷയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

താഴെപ്പറയുന്ന പാഠ്യവിഷയങ്ങളാണ് കോഴ്‌സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മേക്കപ്പ്, ആരോഗ്യം, ശാരീരികക്ഷമത, ക്ഷേമം, വ്യക്തിത്വ വികസനം, റാമ്പ് നടത്തം, ഒരു ഷോയുടെ അടിസ്ഥാന പാഠങ്ങൾ / മത്സര പരിശീലനം, സ്റ്റൈലിംഗ്, ഡ്രസ്സിംഗ്. ഈ മേഖലയിലെ വിദഗ്ദ്ധരുടെ പ്രത്യേക ക്ലാസ്സുകളും വർക്ക് ഷോപ്പിൽ ഉൾപ്പെടും. ഒരു തുടക്കക്കാരനുപ്പോലും മേഖയിലെ വ്യത്യസ്‌ത പ്ലാറ്റ്ഫോമുകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാൻ ഈ വർക്ഷോപ്പ് സഹായിക്കും.

ഇൻ‌ഡിവുഡ് ടാലന്റ് ഹണ്ടുമായി കൂടി സഹകരിച്ച് നടത്തുന്ന ഈ കോഴ്‌സിന് എ‌എം‌ആർ‌ഐ യുടെ അംഗീകാരവും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ നടപടികൾക്കും താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക - +91 95262 03422 ( ആകാശ് സത്യ ).

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FASHION, WORKSHOP, COVID 19
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.