SignIn
Kerala Kaumudi Online
Friday, 14 August 2020 12.50 AM IST

'സമരക്കാര്‍ കൊവിഡ് വരാതിരിക്കാൻ നോക്കിക്കോ,വെറുതേ കൊവിഡ് വന്ന് ചാവണ്ട'; യുവജന സമരങ്ങളെ വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ

e-p-jayarajan

കണ്ണൂര്‍: സ്വര്‍ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്കെതിരെ വ്യവസായ മന്ത്രി ഇ.പി ജയരാജൻ. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന സമരങ്ങൾ സമരാഭാസമാണെന്ന് മന്ത്രി വിമർശിച്ചു.

"സമരക്കാര്‍ കൊവിഡ് വരാതിരിക്കാൻ നോക്കിക്കോ. വെറുതേ കൊവിഡ് വന്ന് ചാവണ്ട. എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല. വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ട." എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച സംഘടനകള്‍ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. കണ്ണൂരിൽ സമരക്കാർ മന്ത്രി ഇ പി ജയരാജനെയും തടഞ്ഞിരുന്നു. തെരുവ് സമരങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് ആരോഗ്യമന്ത്രിയും പ്രതികരിച്ചത്. മാസ്ക് പോലും ധരിക്കാതെ തെരുവിലിറങ്ങുന്ന അണികളെ നേതാക്കന്മാർ പറഞ്ഞു മനസിലാക്കണം എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: E P JAYARAN, PROTEST COVID, KERALA COVID, YOUTH PROTEST, CONGRESS LEADERS, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.