SignIn
Kerala Kaumudi Online
Friday, 14 August 2020 2.25 AM IST

തമിഴ്‌നാട് സഹകരണ മന്ത്രിക്ക് കൊവിഡ്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ പങ്കെടുത്തു

minister-covid

ചെന്നൈ: തമി‌ഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിപുലമായ സമ്പർക്ക പട്ടികയുള്ള ജനപ്രതിനിധികൾക്കും കൊവിഡ് ബാധിക്കുന്നത് തുടരുന്നു. ഇന്ന് തമിഴ്‌നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സഹകരണ മന്ത്രി സെല്ലൂർ രാജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിസഭാംഗം ആണ് സെല്ലൂർ രാജു.

മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ മന്ത്രി സെല്ലൂർ രാജു പങ്കെടുത്തിരുന്നു. ഇത് സ്ഥിതി ഗുരുതരമാക്കുന്നുണ്ടെന്നാണ് തമി‌ഴ്‌നാട് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. എം.എൽ.എമാർ ഉൾപ്പെടെ ഇതുവരെ ഏഴ് ജനപ്രതിനിധികൾക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ ഇന്നലെ 4231 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതർ 126581 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മാത്രം 65 മരണമുണ്ടായി. ഇതോടെ തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 1765 ആയി ഉയർന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU COVID, SELUR RAJU, AIADMK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.