SignIn
Kerala Kaumudi Online
Wednesday, 05 August 2020 7.23 PM IST

ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു, പത്താം ക്ലാസ് വിജയശതമാനം 99.34, പ്ലസ്.ടു 96.84

exam

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഐ.സി.എസ്.ഇ,ഐ.എസ്.ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ രാജ്യത്ത് 99.33 ശതമാനവും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിൽ 96.84 ആണ് വിജയശതമാനം.

അതേസമയം പരീക്ഷകളുടെ മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല എന്ന് സി.ഐ.സി.എസ്.ഇ സെക്രട്ടറി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്.

സി.ഐ.എസ്.സി.ഇ.യുടെ എസ്.എം.എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി പത്താം ക്ലാസുകാര്‍ ICSE Unique Id എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയയ്ക്കണം. പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ISC Unique Id ടൈപ്പ് ചെയ്ത് ഇതേ നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്.ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസരം നല്‍കും. ജൂലായ് 16 വരെ ഇതിനായി അപേക്ഷിക്കാം.

കൊവിഡ് പശ്‌ചാതലത്തിൽ ഉപേക്ഷിച്ച ഏതാനും വിഷയങ്ങള്‍ക്ക് സി.ഇ മാർക്കും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം പത്താം ക്ലാസിന് 98.54, പന്ത്രണ്ടാം ക്ലാസിന് 96.52 എന്നിങ്ങനെയായിരുന്നു വിജയശതമാനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE ICSE RESULT, HRD MINISTRY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.