SignIn
Kerala Kaumudi Online
Friday, 14 August 2020 8.44 PM IST

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

bank

കൊച്ചി: ഇന്റര്‍നെറ്റ് വഴി വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു തട്ടിപ്പു നടത്തുന്ന രീതി വ്യാപകമാകുന്നു.ഇതിന് ഇരയായി പണം നഷ്ടപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സങ്കീര്‍ണമായ ഫിഷിംഗ് (സൈബര്‍ ആക്രമണം) മുതൽ എസ്.എം.എസ് ഫിഷിംഗ്, അക്കൗണ്ട് വിവരങ്ങള്‍ മോഷ്ടിക്കുന്ന ഷെയേര്‍ഡ് ഡോക്യുമെന്റ് ഫിഷിംഗ് എന്നിവയെല്ലാം ഇപ്പോള്‍ വ്യാപകമാണ്.

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

  • അജ്ഞാത ഇ-മെയില്‍, എസ്എംഎസ് ലിങ്ക് എന്നിവ വഴി വരുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ തുറക്കുകയോ ചെയ്യാതിരിക്കുക.
  • വ്യക്തിഗത/സാമ്പത്തിക ഇടപാടുകള്‍ അഭ്യര്‍ത്ഥിക്കുന്ന മെയില്‍ ലഭിച്ചാല്‍ അതു പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുക.
  • വെബ്സൈറ്റ് സുരക്ഷിതമാണോയെന്നു സൂചിപ്പിക്കുന്ന അടയാളങ്ങള്‍ പരിശോധിക്കുക. ബ്രൗസര്‍ സ്റ്റാറ്റസ് ബാറില്‍ ലോക്ക് ഐക്കണ്‍ ഉണ്ടെങ്കില്‍ അതു സുരക്ഷിതമാണ്.
  • പെട്ടെന്നു പ്രതികരണം ആവശ്യപ്പെടുന്ന സന്ദേശങ്ങളെ സൂക്ഷിക്കുക. അതു തട്ടിപ്പിന്റെ അടയാളമായി കണക്കാക്കാം.
  • അപരിചിതമായ വെബ്‌സൈറ്റുകളില്‍ ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കരുത്.
  • നിങ്ങളുടെ കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും ആന്റിവൈറസ്, ഫയര്‍വാള്‍ തുടങ്ങിയവ സ്ഥാപിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.
  • ശക്തമായ പാസ്സ്‌വേഡ്‌ തിരഞ്ഞെടുക്കുകയും പതിവായി മാറ്റുകയും ചെയ്യുക.
  • ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനു മുമ്പ് സ്‌കാന്‍ ചെയ്യുക.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FINANCE, BANK, CYBER, CYBER ATTACK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.