SignIn
Kerala Kaumudi Online
Wednesday, 12 August 2020 6.54 PM IST

കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന് നൽകാൻ അനുമതി, ഉപയോഗം അടിയന്തര ഘട്ടത്തിൽ മാത്രം

covid-19

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന് ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി. ഗുരുതരമായ രീതിയിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കൊവിഡ് ബാധിതർക്ക് സൊറിയോസിസ് മരുന്നായ ഐറ്റൊലൈസുമാബ് നൽകാമെന്ന നിർദേശത്തിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്.

കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമായ വാക്സിൻ ഇതുവരെ കണ്ടെത്താനാകാത്തത് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ സൊറിയോസിസ് മരുന്ന് നൽകാൻ നിർദേശം നൽകിയത്. കൊവിഡ് ബാധിതരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ സ്‌ട്രോക്കിനെ പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നൽകുന്നത്.

പൾമനോളജിസ്റ്റുകളും ഫാർമക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കൽ വിദഗ്ദ്ധരും ഉൾപ്പെടുന്ന കമ്മിറ്റി ക്ലിനിക്കൽ ട്രയലിൽ ഐറ്റൊലൈസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താൻ അനുമതി നൽകിയതെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി ജി സൊമാനി പറഞ്ഞു.അതേസമയം, ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് രോഗികളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്.വർഷങ്ങളായി സോറിയാസിസ് ചികിത്സിക്കായി ഉപയോഗിക്കുന്ന ഐറ്റൊലൈസുമാബിന്റെ ഉത്പാദകർ ബയോകോണാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PSORIASIS INJECTION, COVID 19, COVID PATIENTS, ITOLIZUMAB, DRUGS CONTROLLER GENERAL OF INDIA, DR V G SOMANI, DR BISWAS MEHTA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.