SignIn
Kerala Kaumudi Online
Thursday, 06 August 2020 4.22 AM IST

"കൺസൾട്ടൻസിയുടെ പേരിൽ കയറുന്നവർക്ക് ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളം, പിൻവാതിലിലൂടെ ബന്ധുക്കളെയും പാർട്ടിക്കാരെയും തിരുകികയറ്റുന്നു": വി.ഡി സതീശൻ

v-d-satheesan

അടിസ്ഥാന യോഗ്യത പോലുമില്ലാത്തവർ പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ കയറിപറ്റുന്നുവെന്ന ആരോപണവുമായി വി.ഡി സതീശൻ എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. കൺസൾട്ടൻസിയുടെ പേരിൽ സർക്കാർ ജോലിയിൽ കയറിപ്പറ്റുന്നവർക്ക് ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളമെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അടിസ്ഥാന യോഗ്യത പോലുമില്ലാത്തവർ പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ കയറിപ്പറ്റുന്നു. പലർക്കും ലക്ഷങ്ങളുടെ ശമ്പളം. കൺസൾട്ടൻസിയുടെ പേരിൽ ഇങ്ങിനെ കയറുന്നവർക്ക് ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളം.


സംസ്ഥാനത്ത് പി എസ് സി പരീക്ഷയെഴുതി റാങ്ക്ലിസ്റ്റ് വരാൻ കാത്തിരിക്കുന്നവരും, ലിസ്റ്റ് വന്നിട്ടും വിവിധ വകുപ്പുകൾ വേക്കൻസികൾ റിപ്പോർട്ട് ചെയ്യാത്തതു കൊണ്ട് വിഷമിക്കുന്നവരും, കൊവിഡ് കാലത്ത് ലിസ്റ്റിന്റെ കാലാവധി നീട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരും ..... ലക്ഷങ്ങളാണ് ഈ പട്ടികയിലെല്ലാം. എന്നിട്ടും പിൻവാതിലിലൂടെ ബന്ധുക്കളെയും പാർട്ടിക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റി കൊണ്ടേയിരിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: V D SATHEESAN, GOVERNMENT, JOB, KERALA, SOCIAL MEDIA, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.