തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 488. ഇതിൽ വിദേശത്തുനിന്നും എത്തിയവർ 167 പേരാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും 76 പേർ. അതേസമയം സമ്പർക്കരോഗികളുടെ എണ്ണം ഇന്ന് 234 ആണ്. ഓൺലൈൻ വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 143 ആണ്. പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂർ 1, തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ഇടുക്കി 4, കോട്ടയം 6, ആലപ്പുഴ 11, എറണാകുളം 3, തൃശൂർ 17 എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായരുടെ കണക്ക്.
സംസ്ഥാനത്ത് ആകമാനമുള്ള കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം നിലവിൽ 195 ആയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയും സമ്പർക്ക കേസുകളും ഉള്ളത് ഇന്നാണ്. അതേസമയം തിരുവനന്തപുരത്ത് 69 കേസുകളാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതിൽ 46 എണ്ണവും സമ്പർക്ക കേസുകളാണ്. ജില്ലയിൽ ഉറവിടമറിയാത്ത 11 കേസുകളാണ് ഉള്ളത്.
ആലപ്പുഴ ജില്ലയിൽ ഇന്ന് 87 കൊവിഡ് കേസുകളാണുള്ളത്. ഇതിൽ 51ഉം സമ്പർക്ക കേസുകളാണ്. അതേസമയം പത്തനതിട്ടയിലെ 54 കൊവിഡ് കേസുകളിൽ 25 പേർക്കും സമ്പർക്കത്തിലൂടെ രോഗം വന്നത്. മലപ്പുറത്തുള്ള 51 കൊവിഡ് കേസുകളിൽ 27 സമ്പർക്ക കേസുകളാണുള്ളത്. ഇതോടൊപ്പം പൊന്നാനിയിൽ ഉറവിടം അറിയാത്ത കേസുകൾ 25 ആണ്.
പാലക്കാട് 48 പേർക്കും, എറണാകുളത്ത് 47 പേർക്കും(30 സമ്പർക്കം), തൃശൂരിൽ 29 പേർക്കും, കണ്ണൂരിൽ 19 പേർക്കും, കൊല്ലത്ത് 18 പേർക്കും(7 സമ്പർക്കം), കോഴിക്കോട് 17 പേർക്കും (8 സമ്പർക്കം), കോട്ടയത്ത് 15 പേർക്കും (4 സമ്പർക്കം), വയനാട് 11 പേർക്കും, ഇടുക്കിയിൽ 5 പേർക്കും കൊവിഡ് രോഗബാധയുണ്ടായിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടുള്ള സമരം കുറ്റകരമാണെന്നും എന്തിന്റെ പേരിലായാലും സമരം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,104 സാംപിളുകളാണ് പരിശോധിച്ചത്.
1,82,050 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 3694 പേർ ആശുപത്രികളിലാണുള്ളത്. ഇന്ന് മാത്രം 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതുവരെ 2,33,709 സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ 6449 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. മുന്ഗണനാ ഗ്രൂപ്പുകളിൽനിന്നും 73,768 സാംപിളുകളാണ് ശേഖരിച്ചത്. ഇതിൽ 66,636 സാംപിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്.