തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ഒഴിവുള്ള അസിസ്റ്റന്റ് രജിസ്ട്രാർ, സെക്ഷൻ ഓഫീസർ തസ്തികകളിലേക്ക് അംഗീകൃത സർവകലാശാല, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒരു വർഷത്തിനുള്ളിൽ വിരമിച്ചവരാകണം. 2020 ഫെബ്രുവരി ഒമ്പതിലെ വിജ്ഞാപനപ്രകാരം ഈ തസ്തികകളിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവർ സർവകലാശാല വെബ്സൈറ്റ് www.kuhs.ac.inse Notification/Appointment ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷാഫോറം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം രജിസ്ട്രാർ, ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ് പി.ഒ. തൃശൂർ 680596 എന്ന വിലാസത്തിൽ 24 നകം അപേക്ഷിക്കണം.