ന്യൂഡൽഹി: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണറെ കാണുമെന്ന് വിവരം. സംസ്ഥാനത്തെ 30 എം.എൽ.എമാർ ഇപ്പോൾ തന്നോടൊപ്പമാണെന്നും രാജസ്ഥാനിൽ സർക്കാർ ന്യൂനപക്ഷമായെന്നും സച്ചിൻ പൈലറ്റ് പക്ഷം അറിയിച്ചു.
നാളെ രാവിലെ അടിയന്തര നിയമസഭാ കക്ഷി യോഗം നടക്കുമെന്നും വിവരമുണ്ട്. നാളെ 10: 30യ്ക്കാണ് യോഗം നടക്കുക. അതേസമയം, നിയമസഭാ കക്ഷി യോഗത്തിൽ നാളെ താൻ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ കക്ഷി യോഗം കഴിഞ്ഞ് എത്ര പേർ അതിൽ പങ്കെടുത്തുവെന്ന് ഗെലോട്ട് ഗവർണറെ അറിയിക്കും.
അതിനിടെ, പൈലറ്റ് കോൺഗ്രസിൽ നിന്നും ബി.ജെ.പിയുടെ ഭാഗമായി മാറിയ ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. സച്ചിൻ പൈലറ്റ് ബി.ജെ.പിയുടെ ഭാഗമാകുമെന്ന ശക്തമായ സൂചന നൽകിക്കൊണ്ട് സിന്ധ്യ ട്വിറ്റർ വഴി രംഗത്തെത്തിയിരുന്നു.