SignIn
Kerala Kaumudi Online
Thursday, 06 August 2020 1.22 PM IST

എൻ.ഐ.എ ഒാഫീസിന് മുമ്പിൽ പ്രതിഷേധം, ലാത്തിയടി

lathi

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ബംഗളുരുവിൽ നിന്നെത്തിച്ച എൻ.ഐ.എ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധവും അഭിവാദ്യവും സംഘർഷത്തിൽ കലാശിച്ചു. ലാത്തിച്ചാർജിൽ ആറു കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രതികളെ എത്തിക്കും മുൻപ് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ കടവന്ത്ര ഗിരിനഗറിലെ ഓഫീസിന് സമീപം സംഘടിച്ചെത്തി. കേന്ദ്ര സർക്കാരിനും എൻ.ഐ.എയ്ക്കും അഭിവാദ്യം അർപ്പിച്ച ബി.ജെ.പി, യുവമോർച്ച, മഹിളാമോർച്ച, എ.ബി.വി.പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുദ്രാവാക്യങ്ങൾ വിളിച്ചു.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിയുമായി സ്ഥലത്തെത്തി. പ്രതികളുമായി വാഹനങ്ങൾ എൻ.ഐ.എ ഓഫീസിന് മുൻപിലെത്തിയതോടെ മതിൽ ചാടിക്കടന്ന് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശാൻ ശ്രമിച്ചപ്പോഴായി​രുന്നു ലാത്തിച്ചാർജ്.

നേതാക്കളായ അബിൻ വർക്കി, ലിന്റോ പി. ആന്റു, വൈശാഖ് ദർശൻ, ജില്ലാ നേതാക്കളായ അബ്ദുൾ റഷീദ്, സിജോ ജോസഫ്, സ്വാതിഷ് സത്യൻ എന്നിവർക്ക് പരിക്കേറ്റു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PROTEST AT NIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.