SignIn
Kerala Kaumudi Online
Friday, 14 August 2020 1.52 AM IST

സ്വപ്നയ്ക്ക് കേരളം വിടാൻ ഉന്നതരുടെ സഹായം, സ്വര്‍ണം എത്തിക്കാന്‍ പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞു, പ്രതികളെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻ ഐ എ

gold-smuggling

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്‍ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവർക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വര്‍ണം എത്തിക്കാന്‍ പണം മുടക്കിയ ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂണിൽ രണ്ട് തവണ സ്വർണം കൊണ്ടുവന്നെങ്കിലും മൂന്നാമത്തെ തവണയാണ് പിടിയിലായത്.

അതേസമയം, കർശനമായ യാത്രാ നിയന്ത്രണവും ശക്തമായ പൊലീസ് നിരീക്ഷണവും നിലവിലിരിക്കേ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപും സുരക്ഷിതമായി അതിർത്തി കടന്നതിനു പിന്നിൽ ഉന്നതരുടെ സഹായമുണ്ടെന്ന നിഗമനത്തിലാണ് എൻ. ഐ. എ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ ഇക്കാര്യത്തിലും അന്വേഷണം ഉണ്ടാവും.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണാണ്. നഗരാതിർത്തികൾ അടച്ചുപൂട്ടി പൊലീസ് പരിശോധനയുണ്ട്. തമിഴ്നാട് അതിർത്തികളിലും കർശന പരിശോധനയാണ്. കേരളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ പാസ് ആവശ്യമില്ല. പക്ഷേ, കർണാടകത്തിലേക്ക് കടക്കാൻ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം.

കൊവിഡ് അതിരൂക്ഷമായ തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങളാണ്. കേരള അതിർത്തിയിലെ നഗരങ്ങളിലടക്കം ലോക്ക്ഡൗൺ കർശനമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങളും പൊലീസ് പരിശോധിച്ച് പാസുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് കടത്തിവിടുക. വയനാട് വഴി രാത്രിയാത്രയ്‌ക്ക് നിരോധനമുണ്ട്. കർണാടക അതിർത്തിയിൽ യാത്രാനിയന്ത്രണം കടുപ്പിച്ചിരിക്കുകയുമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, GOLD SMUGGLING CASE, KERALA, SWAPNA SURESH, NIA, COURT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.