SignIn
Kerala Kaumudi Online
Thursday, 06 August 2020 1.46 PM IST

കർഫ്യൂ ലംഘി​ച്ചതി​ന് ഗുജറാത്ത് മന്ത്രി​യുടെ മകനെ അറസ്റ്റുചെയ്ത പാെലീസുകാരിയെ സ്ഥലം മാറ്റി​

ccc

ഗാന്ധിനഗർ:രാത്രികാല കർഫ്യൂ ലംഘിച്ചതിന് ഗുജറാത്ത് മന്ത്രിയുടെ മകനെയും കൂട്ടുകാരെയും അറസ്റ്റുചെയ്ത പൊലീസുകാരിയെ മണിക്കൂറുകൾക്കുള‌ളിൽ സ്ഥലം മാറ്റി. സുനിത യാദവ് എന്ന പൊലീസുകാരിയെയാണ് സ്ഥലം മാറ്റിയത്. വാർച്ചാ റോഡ് മണ്ഡലത്തിലെ എം എൽ എയും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ കുമാർ കാനാനിയുടെ മകൻ പ്രകാശ് കനാനിയെയാണ് സുനിത അറസ്റ്റുചെയ്തത്.

പ്രകാശിന്റെ കൂട്ടുകാരിൽ ചിലർ കർഫ്യൂ ലംഘിക്കുന്നത് സുനിത ചോദ്യം ചെയ്തു. ഇതോടെ കൂട്ടുകാർ പ്രകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പ്രകാശ് സുനിതയുമായി ചൂടേറിയ വാദപ്രതിവാദത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. അല്പം കഴിഞ്ഞപ്പോഴായിരുന്നു സ്ഥലംമാറ്റം.

അറസ്റ്റിനെക്കുറിച്ച് പൊലീസ് അന്വേഷത്തിന് ഉത്തരവിട്ടി​ട്ടുണ്ട്. എന്നാൽ സ്ഥലംമാറ്റത്തിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, POLICECONSTABLE, TRANSFER, GUJARATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.