രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി വിലയിരുത്തുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ് . മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയത് പോലെ സച്ചിൻ പെെലറ്റും ബി.ജെ.പിയിലേക്ക് പോകുമെന്ന് താൻ വിലയിരുത്തിയിരുന്നതായി സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. യുവാക്കൾ കോൺഗ്രസ് വിട്ടു ബി.ജെ.പിയിലേക്ക് പോകുന്നത് തടയാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യാതോന്നും ചെയ്തില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എക്സ്പെയറി ഡേറ്റ് കഴിഞ്ഞവരെ ഇനിയും കൊണ്ടു നടക്കണോയെന്ന് കോൺഗ്രസ് ചിന്തിക്കണമെന്നും ശക്തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും കൊഴിഞ്ഞു പോക്ക് ഉണ്ടാകുമെന്നും പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. ആന്ധ്രയിൽ മുമ്പ് കെ.റോസയ്യയുടെ കാര്യത്തിൽ കാണിച്ച വിഢ്ഡിത്തം വീണ്ടും ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇനി കോൺഗ്രസ് സമാനമായ പ്രതിസന്ധി നേരിടാൻ പോകുന്നത് മഹാരാഷ്ട്രയിലാകാമെന്നും പണ്ഡിറ്റ് വിലയിരുത്തുന്നു. ഇപ്പോൾ തന്നെ ശരദ് പവാറും ഉദ്ദവും തമ്മിൽ സ്വരചേ൪ച്ച കുറവാണെന്നും എൻ.സി.പി കാലുമാറി ബി.ജെ.പിയിൽ ചേ൪ന്നാൽ ശിവസേനയുടെ ഭരണം പോകുമെന്നും പണ്ഡിറ്റ് പറയുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പിയിലേക്ക് മാറി പോകാതെ നോക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
https://m.youtube.com/watch?v=QZeeVZ7JYJ8 പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം രാജസ്ഥാൻ മുഴുവൻ ഓടി നടന്ന് പാർട്ടിയെ കെവല...
Posted by Santhosh Pandit on Tuesday, 14 July 2020