SignIn
Kerala Kaumudi Online
Wednesday, 05 August 2020 7.51 PM IST

അബുദാബി സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്കാരം എം.എ.യൂസഫലിക്ക്, അവാർഡ് ലഭിച്ച അറബ് പൗരനല്ലാത്ത ആദ്യ വ്യക്തി

pic

അബുദാബി: ഈ വര്‍ഷത്തെ അബുദാബി സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക്. അബുദാബി പരിസ്ഥിതി വകുപ്പിന് കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരം നൽകുന്നതിനായി തിരഞ്ഞെടുത്തത്‌. സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം ലഭിച്ച അറബ് പൗരനല്ലാത്ത ആദ്യ വ്യക്തി യൂസഫലിയാണെന്നതും ശ്രദ്ധേയമാണ്.

അബുദാബിയിൽ എല്ലാവർഷവും സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്. മികച്ചതും നൂതനവുമായ സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതിനും സുസ്ഥിര മാനേജ്മെന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം ഉളവാക്കുന്നതിനുമാണ് പുരസ്‌കാരം നൽകുന്നത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയിലെ ഷൈമ അല്‍ മസ്രോയിയും പുരസ്‌കാരത്തിനര്‍ഹയായിട്ടുണ്ട്. അബുദാബി പോര്‍ട്ട്, അബുദാബി നാഷണല്‍ എക്‌സിബിഷന്‍ കമ്പനി, ഡോള്‍ഫിന്‍ എനര്‍ജി, ബോറോഗ് എന്നിവയാണ് പുരസ്‌കാരം നേടിയ മറ്റു സ്ഥാപനങ്ങള്‍. പുരസ്‌കാരത്തിന് അർഹരായ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അബുദാബി പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ശൈഖ സാലെം അല്‍ ദാഹെരി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, GULF, GULF NEWS, GULF NEWS, YOUSUF ALI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.