SignIn
Kerala Kaumudi Online
Tuesday, 11 August 2020 7.21 PM IST

42 പേർക്ക് കൂടി കൊവിഡ്; പ്രതിദിനകണക്കിൽ ഏറ്റവും കൂടുതൽ, 32 പേർക്ക് സമ്പർക്കത്തിലൂടെ

covid-19
കൊവിഡ് 19

തൃശൂർ: ജില്ലയിൽ ഇന്നലെ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേർ രോഗമുക്തരായി. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവർത്തകയുമായുള്ള സമ്പർക്കത്തിലൂടെ 19 പേർക്ക് രോഗം ബാധിച്ചു. കുന്നംകുളം സ്വദേശികളായ (38, സ്ത്രീ), (60, സ്ത്രീ), (48, പുരുഷൻ), (53, പുരുഷൻ), (48, പുരുഷൻ), കീഴൂർ സ്വദേശികളായ (39, സ്ത്രീ), (37, സ്ത്രീ), കാട്ടാകാമ്പാൽ സ്വദേശി (43, സ്ത്രീ), അരുവായ് സ്വദേശി (38, സ്ത്രീ), ആർത്താറ്റ് സ്വദേശി (65, സ്ത്രീ), ആനായ്ക്കൽ സ്വദേശി (34, സ്ത്രീ), കൂനംമൂച്ചി സ്വദേശി (32, പുരുഷൻ), തെക്കുപുറം സ്വദേശി (29, സ്ത്രീ), ചൊവ്വന്നൂർ സ്വദേശി (46, സ്ത്രീ), കുറുക്കൻപാറ സ്വദേശി (47, സ്ത്രീ), ചേറ്റുവ സ്വദേശി (34, സ്ത്രീ), അടുപ്പൂട്ടി സ്വദേശി (40, സ്ത്രീ), ചൂണ്ടൽ സ്വദേശി (30, സ്ത്രീ), കക്കാട് സ്വദേശി (39, പുരുഷൻ) എന്നിവരാണ് ഈ സമ്പർക്കപട്ടികയിലുള്ളത്.
കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പർക്കത്തിലൂടെ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. കുന്നംകുളം സ്വദേശികളായ 7 വയസുളള ആൺകുട്ടി, 2 വയസുളള പെൺകുട്ടി, 8 വയസുള്ള ആൺകുട്ടി, 6 വയസുള്ള ആൺകുട്ടി, (34, സ്ത്രീ), (44, പുരുഷൻ), (63, സ്ത്രീ), (29, സ്ത്രീ) എന്നിവരാണ് ഈ സമ്പർക്ക പട്ടികയിലുളളത്.
ഇതരസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ മലയാളിയുടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശി (51, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെമ്മണ്ണൂർ സ്വദേശി (37, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടങ്ങോട് സ്വദേശി (34, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൈനൂരിലെ ബി.എസ്.എഫ് ജവാൻ (31, പുരുഷൻ), ഉറവിടം അറിയാത്ത സമ്പർക്കത്തിലൂടെ വെസ്റ്റ് കൊരട്ടി പള്ളി വികാരി (52, പുരുഷൻ) എന്നിങ്ങനെ 32 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂൺ 25ന് ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിൽപ്പെട്ട ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. മരത്തംകോട് സ്വദേശികളായ 14 വയസുളള പെൺകുട്ടി, 12 വയസുളള പെൺകുട്ടി, (30, സ്ത്രീ), (41, സ്ത്രീ), (35, പുരുഷൻ), (41, പുരുഷൻ) എന്നിവരാണവർ.
ജർമ്മനിയിൽ നിന്ന് ജൂൺ 22ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (36, പുരുഷൻ), ജൂലായ് അഞ്ചിന് മുംബയിൽ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (19, സ്ത്രീ), ജൂൺ 17ന് മൈസൂരിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (56, പുരുഷൻ) എന്നിവർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച 237 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ എട്ടുപേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.