SignIn
Kerala Kaumudi Online
Friday, 14 August 2020 11.19 PM IST

ഭീതിയൊഴിയുന്നില്ല: ലോകത്ത് കൊവിഡ് ബാധിതർ 1.34 കോടി, 580, 248 മരണം, ഇന്ത്യയിൽ രോഗികൾ പത്ത് ലക്ഷത്തിലേക്ക്

covid

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,446,276 ആയി. 580,248 മരണം .78,38,424 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 215,710 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 3,544,904. 65 421 പുതിയ കേസുകളും 139,137 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 1,931,204 ആയി. 74,262 മരണം. 43,245 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണം 937 487. 24 315 മരണം. 24 മണിക്കൂറിനിടെ 29842 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് പ്രതിദിനം ശരാശരി 500 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂലായ് 6നാണ് കൊവിഡ് മരണം 20,000 കടന്നത്. ജൂലായ് 8ന് 21000, ജൂലായ് 10ന് 22000, 12ന് 23,000വും കടന്നു. ജൂലായ് 1 മുതൽ 13 വരെ 6,319 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം. ഇവിടെ ആകെ മരണം പതിനൊന്നായിരത്തോടടുത്തു. ഡൽഹിയിൽ മൂവായിരവും തമിഴ്‌നാട്ടിലും ഗുജറാത്തിലും രണ്ടായിരവും പിന്നിട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID, CASE, REPORTED, AMERICA, BRAZIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.