SignIn
Kerala Kaumudi Online
Wednesday, 12 August 2020 4.19 AM IST

74 ലേക്ക് കയറി കാസർകോട്

കാസർകോട്: ജില്ലയിൽ ഇതാദ്യമായി ഇന്നലെ 74 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിൽ രോഗം ബാധിച്ചവർ 49 പേരാണ്. മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട് , നീലേശ്വരം ഭാഗങ്ങളിലാണ് സമ്പർക്കത്തിൽ രോഗം ബാധിച്ച കൂടുതൽ കേസുകൾ ഇന്നലെ ഉണ്ടായത്.

കൂലിപ്പണിയെടുക്കുന്നവർക്കും വെൽഡിംഗ് ജോലിക്കാർക്കും ബാങ്ക് സുരക്ഷ ജീവനക്കാരനും ഡ്രൈവർക്കും ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചതായി കണ്ടെത്തിയത് സ്ഥിതി ഗുരുതരമാക്കുന്നു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 11 പേർക്കും വിദേശത്ത് നിന്നെത്തിയ ആറുപേർക്കും രോഗം ബാധിച്ചപ്പോൾ ഉറവിടം അറിയാത്ത എട്ട് കേസുകൾ ഇന്നലെയും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത ഉറവിടം അറിയാത്ത കേസുകളുടെ നിജസ്ഥിതി കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് എല്ലാ ദിവസവും ഇത്തരം കേസുകൾ ഉണ്ടാകുന്നത്.

സമ്പർക്കം 49
വിദേശം 6
അന്യസംസ്ഥാനം 11
ഉറവിടമറിയാത്തത് 8


അകെ രോഗബാധിതർ 768
ചികിത്സയിൽ 298

നിരീക്ഷണത്തിൽ 6296

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KASARGOD, COVID, 74
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.