SignIn
Kerala Kaumudi Online
Thursday, 13 August 2020 5.04 AM IST

ഫെഡറൽ ബാങ്കിന് ലാഭം ₹400 കോടി

federal-bank

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2020-21)​ വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഫെഡറൽ ബാങ്ക് 400.77 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 384.21 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം മുൻവർഷത്തെ സമാനപാദത്തിലെ 1,​154.18 കോടി രൂപയിൽ നിന്ന് 12.33 ശതമാനം ഉയർന്ന് 1,​296.44 കോടി രൂപയായി; ഇതു റെക്കാഡാണ്. പ്രവർത്തനലാഭം 19.11 ശതമാനം ഉയർന്ന് 932.38 കോടി രൂപയിലെത്തി.

കൊവിഡ്-19 വെല്ലുവിളികൾക്കിടയിലും മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കാൻ ബാങ്കിന് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ‌്തി (ജി.എൻ.പി.എ)​ 2.99 ശതമാനത്തിൽ നിന്ന് 2.96 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ)​ 1.49 ശതമാനത്തിൽ നിന്ന് 20 പാദങ്ങളിലെ ഏറ്രവും താഴ്‌ചയായ 1.22 ശതമാനത്തിലേക്കും എത്തിയത് ബാങ്കിന് നേട്ടമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 12.95 ശതമാനം വർദ്ധിച്ച് 2.76 ലക്ഷം കോടി രൂപയായി. നിക്ഷേപം 16.90 ശതമാനവും വായ്പകൾ 8.27 ശതമാനവും ഉയർന്നു. സ്വർണവായ്പയിൽ വർദ്ധന 36.19 ശതമാനമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, FEDERAL BANK, Q1 RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.